HOME
DETAILS

ഫലസ്തീന്‍- ഇസ്‌റാഈല്‍ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണോ? മൂന്നാമതൊരു രാജ്യമായ ബ്രിട്ടണ്‍ ഫലസ്തീനെ കുരുതിക്കളമാക്കിയത് എങ്ങനെ?

  
backup
May 17 2021 | 11:05 AM

britains-role-in-the-occupation-of-palestine

 

ഇന്നിപ്പോള്‍ ഫലസ്തീന്‍- ഇസ്‌റാഈല്‍ സംഭവം കാണുമ്പോള്‍ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നം മാത്രമായി പലര്‍ക്കും തോന്നിയേക്കാം. ചരിത്രപശ്ചാത്തലം പഠിക്കാന്‍ മടിയുള്ളവര്‍ക്കും, പുറമേ കാണുന്നതോ കേള്‍ക്കുന്നതോ മാത്രം വിശ്വസിച്ചുപോകുന്നവര്‍ക്കും മറ്റേതൊരു രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നം മാത്രമായി ഇതു തോന്നാം. എന്നാല്‍ ശക്തമായ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടലാണ് ഫലസ്തീന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന് ചരിത്രത്തിലേക്കൊന്ന് ഊളിയിട്ടാല്‍ കാണാം. അധികം പോകേണ്ടതില്ല, നൂറു വര്‍ഷം മാത്രം പിറകോട്ടൊന്ന് തിരിഞ്ഞുനോക്കിയാല്‍ മതി.

1516 മുതല്‍ 1917 വരെ ഫലസ്തീന്‍ ഓട്ടോമന്‍ ഭരണത്തിനു കീഴിലായിരുന്നു. മുസ്‌ലിംകളും ക്രിസ്ത്യാനികളും ജൂതന്മാരും സൗഹാര്‍ദത്തോടെ കഴിഞ്ഞിരുന്ന നാട്.

[caption id="attachment_946769" align="alignleft" width="250"] തിയോഡര്‍ ഹെര്‍സല്‍[/caption]

1900 ങ്ങളില്‍ കുറച്ച് യൂറോപ്പ്യന്‍ ജൂതന്മാര്‍ സയണിസത്തെയും ജൂതന്മാര്‍ക്ക് പ്രത്യേക നാടെന്നുമുള്ള ആവശ്യത്തെയും പിന്തുണച്ച് രംഗത്തെത്തി. 1987 ല്‍ തിയോഡര്‍ ഹെര്‍സല്‍ സ്വിറ്റ്‌സര്‍ലാന്റില്‍ ഈ ആവശ്യമുന്നയിച്ച് ഒരു സമ്മേളനം വിളിച്ചുചേര്‍ത്തിരുന്നു. പ്രത്യേക നാട് ഫലസ്തീനില്‍ ആവണമെന്നായിരുന്നു സമ്മേളനത്തിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യത്തിന് ആ സമയത്ത് വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല. അക്കാലത്ത് ഫലസ്തീനിലെ 8 ശതമാനം മാത്രമായിരുന്നു ജൂതജനസംഖ്യ.

ഇതേസമയം തന്നെ അറബ് ദേശീയതയും ഫലസ്തീനില്‍ ശക്തി പ്രാപിച്ചു. ഫലസ്തീനികള്‍ക്ക് സ്വതന്ത്ര രാഷ്ട്രമെന്ന ആവശ്യം അറബികള്‍ ഉന്നയിച്ചു. ഈ രണ്ട് ആവശ്യങ്ങളും ബ്രിട്ടണ്‍ തങ്ങളുടെ താല്‍പര്യത്തിനായി ഉപയോഗപ്പെടുത്തിയതാണ് ഇന്നത്തെ പ്രശ്‌നത്തിനെല്ലാം തുടക്കം.

1914 ഒന്നാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടണ്‍, ഓട്ടോമന്‍ സാമ്രാജ്യവുമായി യുദ്ധംചെയ്തു. ഓട്ടോമനെതിരായ യുദ്ധത്തില്‍ സഹായിക്കുകയാണെങ്കില്‍ അറബിന് സ്വാതന്ത്ര്യം നല്‍കാമെന്നറിയിച്ച് 1915ല്‍ കെയ്‌റോയിലെ ബ്രിട്ടീഷ് പ്രതിനിധി ഹെന്റി മക്‌മോഹന്‍ അറബ് നേതാക്കളെ കണ്ടു.

[caption id="attachment_946766" align="alignleft" width="250"] ആര്‍ഥര്‍ ബാല്‍ഫര്‍[/caption]

1917 ല്‍ ബ്രിട്ടണ്‍ വിദേശസെക്രട്ടറി ആര്‍ഥര്‍ ബാല്‍ഫര്‍ ബ്രിട്ടീഷ് ജൂത സമൂഹത്തിലെ പ്രമുഖനായ വാല്‍ട്ടര്‍ റോഷീല്‍ഡിന് ഒരു കത്തെഴുതി. ജൂതര്‍ക്കായി ഫലസ്തീനില്‍ പ്രത്യേക രാഷ്ട്രം എന്ന വാഗ്ദാനമായിരുന്നു കത്തില്‍. ഇത് ബാല്‍ഫര്‍ പ്രഖ്യാപനം എന്ന് അറിയപ്പെട്ടു. ഒരേസമയം, അറബികള്‍ക്ക് ഫലസ്തീന്‍ എന്ന സ്വതന്ത്രരാഷ്ട്രം വാഗ്ദാനം ചെയ്യുകയും ജൂതന്മാര്‍ക്ക് ഫലസ്തീനില്‍ പ്രത്യേക രാജ്യം വാഗ്ദാനം ചെയ്യുകയുമുണ്ടായി. ആ ഭൂമിയിലുള്ളവരുടെ ആഗ്രഹപ്രകാരം അധികാരം കൈമാറുന്നതിനു പകരം, മറ്റു രാജ്യങ്ങളില്‍ നിന്നെടുത്ത തീരുമാനത്തിനൊപ്പം കൂടി നിന്നു.

1918 ല്‍ ഓട്ടോമന്‍ സാമ്രാജ്യം തകര്‍ന്നു. 1920 ല്‍ ഫലസ്തീന്‍ ഭരണാധികാരം ലീഗ് ഓഫ് നേഷന്‍സ് ബ്രിട്ടണ് കൈമാറി.

ജോര്‍ദാന്‍ പുഴയുടെ കിഴക്കന്‍ ബാങ്ക് ഹാഷിമികള്‍ക്ക് നല്‍കിക്കൊണ്ട് ബ്രിട്ടണ്‍ അതിര്‍ത്തി വരച്ചു. ഇക്കാലത്തു തന്നെയാണ് യൂറോപ്പില്‍ നിന്നുള്ള ജൂതന്മാര്‍ ഫലസ്തീനിലേക്ക് കുടിയേറുകയും ഭൂമി വാങ്ങുകയും ചെയ്യാനാരംഭിച്ചത്. തുടര്‍ന്നങ്ങോട്ട് കുടിയേറ്റത്തിന്റെ കുത്തൊഴുക്കായിരുന്നു. 1918ല്‍ വെറും 60,000 ഉണ്ടായിരുന്ന ജൂതര്‍ 1947 ആവുമ്പോഴേക്കും പത്ത് മടങ്ങ് വര്‍ധിച്ച് ആറു ലക്ഷമായി.

ഈ ജൂത കുടിയേറ്റം യൂറോപ്യന്‍ കോളനിവത്ക്കരണമായി കണ്ട ഫലസ്തീനികള്‍ അവരുമായി സംഘര്‍ഷത്തിലായി. 1929 ല്‍ 'വിലാപ മതിലി'ലുണ്ടായ സംഘര്‍ഷത്തില്‍ 18 അറബികളും 11 ജൂതരും കൊല്ലപ്പെട്ടു.

1936 ല്‍ ജൂത കുടിയേറ്റം മുന്‍പത്തേതിനേക്കാള്‍ ശക്തമായി. ഒപ്പം കൂടുതല്‍ സംഘര്‍ഷങ്ങളും ഉടലെടുത്തു. കൂട്ടക്കുടിയേറ്റം അനുവദിച്ച ബ്രിട്ടീഷുകാര്‍ നിരവധി പേരെ കൊന്നൊടുക്കുകയും ചെയ്തു. കൂടാതെ, ഫലസ്തീന്‍ ഭൂമി വിഭജിക്കാനും അവര്‍ ശുപാര്‍ശ ചെയ്തു. എന്നാല്‍ ഈ ആവശ്യം, ഫലസ്തീന്‍ തങ്ങളുടെ ഭൂമിയാണെന്ന് പറഞ്ഞ് അറബ് ഉന്നതാധികാര കമ്മിഷന്‍ തള്ളി. ഇതോടെ കമ്മിഷനെ ബ്രിട്ടന്‍ നിരോധിച്ചു.

കൂടാതെ, ഫലസ്തീന്‍ ദ്വിരാഷ്ട്രമായിരിക്കുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടണ്‍ ധവളപത്രം ഇറക്കുകയും ചെയ്തു. ജൂത കുടിയേറ്റം അഞ്ചുവര്‍ഷത്തേക്ക് കൂടി തുടരുമെന്നും ധവളപത്രത്തില്‍ വ്യക്തമാക്കി. എന്നാല്‍ അക്കാലയളവ് കഴിഞ്ഞും ഫലസ്തീനിലേക്ക് ജൂത കുടിയേറ്റം തുടര്‍ന്നു.

ഇതോടെ സംഘര്‍ഷം മൂര്‍ച്ഛിച്ചു. തങ്ങളുടെ വിഭജനനയം നടപ്പിലാക്കി, ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍ നിന്ന് തടിയൂരാന്‍ 1948ല്‍ രാജ്യത്തെ ബ്രിട്ടണ്‍ യു.എന്നിന് കൈമാറി. യു.എന്നും രാജ്യത്തെ വിഭജിക്കാന്‍ തീരുമാനിച്ചതോടെ സംഘര്‍ഷം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു. അറബ് വംശജരായ ഫലസ്തീനികളുടെ ഭൂമി ലോകത്തെല്ലായിടത്തുമുള്ള ജൂതര്‍ക്ക് ഒരു പ്രത്യേക രാഷ്ട്രമെന്ന രീതിയില്‍ ബ്രിട്ടീഷുകാര്‍ വാഗ്ദാനം ചെയ്യുകയായിരുന്നു. കാര്യം വ്യക്തം. പിന്നീടുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചത്, ഫലസ്തീനിലേക്കുള്ള ജൂത കുടിയേറ്റവും അത് തുടരാനുള്ള ബ്രിട്ടണിന്റെ സഹായവുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago