HOME
DETAILS

ഭക്ഷ്യവിഷം തടയാൻ പിടിമുറുക്കി ആശുപത്രി കാന്റീൻ ഉൾപ്പെടെ പൂട്ടിച്ചു

  
backup
May 07 2022 | 18:05 PM

%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%82-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%be%e0%b5%bb-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%ae%e0%b5%81%e0%b4%b1


പ്രത്യേക ലേഖകൻ
തിരുവനന്തപുരം
ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധ മൂലം കാസർകോട് പ്ലസ് വൺ വിദ്യാർഥിനി മരിച്ചതിനു പിന്നാലെ, വിഷം വരുന്ന വഴി തടയാൻ സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ-തദ്ദേശ വകുപ്പുകൾ നടത്തുന്ന പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ചെറുകിട ഹോട്ടലുകളിൽ മാത്രം പരിശോധന നടത്തിയെന്ന ആക്ഷേപത്തെ തുടർന്ന് ഇന്നലെ സംസ്ഥാനത്തെ ബാർ ഹോട്ടലുകളിലേക്കും സ്റ്റാർ ഹോട്ടലുകളിലേക്കും മാർജിൻഫ്രീ ഷോപ്പുകളിലേക്കും പരിശോധന വ്യാപിപ്പിച്ചു. തിരുവനന്തപുരത്ത് ആശുപത്രി കാന്റീനിലും മെസിലും ബാർ ഹോട്ടലിലും നിന്നുമായി പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. തലസ്ഥാനത്തെ പ്രമുഖ ആശുപത്രിയിലെ മെസിൽ നിന്നും കാന്റീനിൽ നിന്നുമായി പഴകിയ മീനും എണ്ണയും കണ്ടെടുത്തതോടെ പൂട്ടിട്ടു. വിവിധ ജില്ലകളിലായി വഴിയോര ഭക്ഷണശാലകളിലേക്കും തട്ടുകടകളിലേക്കും പരിശോധന വ്യാപിപ്പിച്ചു.
ഗ്രാമ പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന. ചെക്‌പോസ്റ്റുകൾ, കടകൾ, മാർക്കറ്റുകൾ, ഭക്ഷ്യ നിർമാണ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് റെയ്ഡുകൾ ശക്തമാക്കി.


'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാംപെയ്‌ന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താൻ 'ഓപ്പറേഷൻ മത്സ്യ', ശർക്കരയിലെ മായം കണ്ടെത്താൻ 'ഓപ്പറേഷൻ ജാഗറി' എന്നിവ ആവിഷ്‌ക്കരിച്ച് പരിശോധനകൾ ശക്തമാക്കി. വെളിച്ചെണ്ണ, കറി പൗഡറുകൾ, പാൽ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും പ്രത്യേകമായി പരിശോധിക്കുന്നുണ്ട്. സംസ്ഥാന വ്യാപകമായി ഇന്നലെ 349 പരിശോധനകളാണ് നടത്തിയത്. ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്ത 32 കടകൾക്കെതിരേ നടപടി സ്വീകരിച്ചു. 119 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 22 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 32 സാംപിളുകൾ പരിശോധനയ്ക്കയച്ചു. കഴിഞ്ഞ ആറു ദിവസങ്ങളായി 1,132 പരിശോധനകളാണ് നടത്തിയത്. ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്ത 142 കടകൾക്കെതിരേ നടപടി സ്വീകരിച്ചു. 466 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 162 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 125 സാംപിളുകൾ പരിശോധനയ്ക്കയച്ചൂ.
ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ഇതുവരെ 6,035 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം നശിപ്പിച്ചു. 4,010 പരിശോധനകളിൽ 2,014 സാംപിളുകൾ ശേഖരിച്ചു. ശർക്കരയിൽ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപറേഷൻ ജാഗറിയുടെ ഭാഗമായി 458 സ്ഥാപനങ്ങൾ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശർക്കരയുടെ അഞ്ച് സാംപിൾ ശേഖരിച്ചു. ആറു പേർക്ക് നോട്ടീസ് നൽകി. ഹൈക്കോടതിയിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും വിമർശനം കടുത്തതോടെയാണ് മുടങ്ങിപ്പോയ പരിശോധനകൾ പുനരാരംഭിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago