HOME
DETAILS

അമ്മ

  
backup
May 07 2022 | 19:05 PM

%e0%b4%85%e0%b4%ae%e0%b5%8d%e0%b4%ae

ഫാത്തിമ
തസ്‌നി കാരാട്ട്


രാവിലെ തുടങ്ങിയ കാത്തിരിപ്പല്ലേ അമ്മേ. വാ ഇനി ഭക്ഷണം കഴിക്കാം.''
''വേണ്ട മോളേ, അവന്‍ വരട്ടെ.''
''ദേ... സമയം സന്ധ്യ ആവാറായി. മരുന്ന് പോലും കഴിച്ചില്ലല്ലോ അമ്മ.''
വൃദ്ധസദനത്തിന്റെ തുരുമ്പിച്ച ജനലഴി പിടിക്കുമ്പോള്‍ ഇടയ്ക്കിടെ അവരുടെ കൈ വഴുതിക്കൊണ്ടിരുന്നു. എങ്കിലും കുഴിയിലാണ്ട കണ്ണുകള്‍ ആരെയോ കാത്തിരിക്കുകയായിരുന്നു.
ആ വൃദ്ധസദനത്തിന്റെ നടത്തിപ്പുകാരി രേണുക നിര്‍ബന്ധപൂര്‍വം അവരെ ഭക്ഷണം കഴിപ്പിച്ചു മരുന്ന് നല്‍കി.
''അവന്‍ ഇതുവരെ വന്നില്ലല്ലോ മോളേ?''
ചോദ്യം കേട്ട് അവള്‍ സ്‌നേഹത്തോടെ പറഞ്ഞു: ''അവനിനി നാളെയേ വരൂ. അമ്മ കിടന്നോ.''
''വേണ്ട, അവന്‍ വരട്ടെ.''
ആ അമ്മ മകനെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നേരം കുറേയായി. നാലുവര്‍ഷം മുമ്പാണ് അവന്‍ അവരെ ഇവിടെ കൊണ്ടുവന്നാക്കിയത്. രാഷ്ട്രീയ പാര്‍ട്ടിക്ക് ജീവിതം പകുത്തുനല്‍കിയ മകന് വിധവയായ അമ്മയെ വൃദ്ധസദനത്തിലാക്കേണ്ടി വന്നു. എന്നാല്‍ അമ്മയ്ക്കാവശ്യമായ പണം അവന്‍ കൃത്യമായി അയച്ചുകൊടുത്തു. ഇതിനിടെ മകന്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചു എന്ന വാര്‍ത്ത രേണുക പറഞ്ഞിരുന്നു. നിരക്ഷരയായ ആ അമ്മ പത്രത്തില്‍ അച്ചടിച്ചുവന്ന ഫോട്ടോ തന്റെ പഴന്തുണികള്‍ക്കുള്ളില്‍ ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുണ്ട്.


എല്ലാ വര്‍ഷവും ഒരുദിവസം അവന്‍ അമ്മയെ സന്ദര്‍ശിക്കാറുണ്ട്. മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച. അന്ന് അമ്മയ്‌ക്കൊപ്പം അല്‍പനേരം സംസാരിച്ച് ഒരുമിച്ച് ഫോട്ടോയെടുത്താണ് പോവുക. വന്നിരിക്കുന്ന നേരം അധികവും മോബൈലില്‍ കോള്‍ വന്നുകൊണ്ടിരിക്കും അവന്. അന്നേരമത്രയും അമ്മയ്ക്ക് അര്‍ഥമറിയാത്ത വാക്കുകളാണ് അവന്‍ ഉപയോഗിക്കുക. അസംബ്ലി, ജുഡീഷ്യറി, പി.എം, കോണ്‍സ്റ്റിറ്റൂഷന്‍ അങ്ങനെ അങ്ങനെ.


അവന്‍ ഒരിക്കല്‍ പോലും അങ്ങോട്ട് വിളിച്ചിരുന്നില്ല. അവിടെ ആകെ 20 അമ്മമാരാണുള്ളത്. ഏഴുപേര്‍ മക്കള്‍ ഉപേക്ഷിച്ച് പോയതും മറ്റുള്ളവര്‍ അമ്മയെ പണം നല്‍കി വിറ്റ് കളഞ്ഞതും. അവരെ പരിചരിക്കാന്‍ 30കാരിയും അവിവാഹിതയുമായ കോളജ് ടീച്ചര്‍ രേണുകയും. തന്റെ ജോലി രാജിവെച്ചാണ് അവര്‍ അമ്മമാരെ നോക്കുന്നത്.
ചില മക്കള്‍ ഇടയ്ക്കിടെ വിളിക്കും. 'അവന്‍ വലിയ രാഷ്ട്രീയക്കാരനല്ലേ, സമയം കിട്ടില്ല' എന്ന ചിന്തയില്‍ യശോദാമ്മ സ്വയം ആശ്വസിക്കും. ചില സത്യങ്ങള്‍ മറികടക്കാന്‍ ചില വിശ്വാസങ്ങള്‍ മനുഷ്യനെ സഹായിക്കും. ഭൂമിനാഥ് ഒരിക്കലും അമ്മയെ ഫോണില്‍ വിളിച്ചില്ല.
പക്ഷേ, എല്ലാ വര്‍ഷവും മെയ് മാസത്തില്‍ രണ്ടാം ഞായര്‍ വരുന്നത് അവന്‍ മുടക്കിയില്ല.


'അവന്റെ തിരക്ക് കഴിഞ്ഞ് കാണില്ല' എന്ന് ആശ്വാസവചനം ഉരുവിട്ട് കാലില്‍ കുഴമ്പു തടവി യശോദാമ്മ കിടക്കാന്‍ നേരം രേണുക മുറിയില്‍ വന്നു. പിറകെ മറ്റ് അമ്മമാരും.
''യശോദാമ്മേ ഉറങ്ങിയോ?''
''ഇല്ല മോളേ. എന്താ എല്ലാവരും കൂടി''- ഒരു ചിരിയോടെ അവര്‍ ചോദിച്ചു.
അവര്‍ എല്ലാവരും പരസ്പരം നോക്കി. പിന്നീട് കൂട്ടത്തില്‍ മുതിര്‍ന്ന ഭാര്‍ഗവിയമ്മ മുന്നോട്ടു വന്ന് അവര്‍ക്കടുത്ത് ഇരുന്നു ആലിംഗനത്തോടെ പൊട്ടിക്കരഞ്ഞു.
''എന്താ ഭാര്‍ഗവീ?''- അവര്‍ പകച്ച് ചോദിച്ചു.
''യശോദേ, വിധിയാന്ന് വിശ്വസിക്കാം. ഭൂമിനാഥ് ഇനി വരില്ല. ഇന്നുച്ചയ്ക്ക് നിന്റെ അടുത്തേക്ക് വന്നുകൊണ്ടിരിക്കുകയായിരുന്ന അവനെ ആരൊക്കെയോ ചേര്‍ന്ന് വെട്ടി. പാര്‍ട്ടിയോട് അവന്‍ ചതിചെയ്‌തെന്നാണ് പറഞ്ഞു കേട്ടത്. ഇപ്പോഴാ ഇങ്ങോട്ട് കോള്‍ വന്നത്. എല്ലാവര്‍ഷവും മാതൃദിനത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോ കണ്ടാണ് നീ ഇവിടെ ആണെന്ന് അവരറിഞ്ഞത്. അതുകൊണ്ടാണ് വിവരം അറിയാന്‍ ഇത്ര വൈകിയത്.''
ഭാര്‍ഗവിയമ്മ പറഞ്ഞ് തീര്‍ന്നതും യശോദാമ്മ ഭിത്തിയിലെ ചലനംനിലച്ച ഘടികാരത്തില്‍ കണ്ണും തറപ്പിച്ചിരുന്നു നിശബ്ദയായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago