'അവന് എന്റെ ബോക്സ് പൊട്ടിച്ചു, അവന് ടി സി കൊടുക്കണം സാറെ', വൈറലായി ഒന്നാം ക്ലാസുകാരന്റെ പരാതി , വിഡിയോ..
കാസര്‍കോട്: തന്റെ ബോക്സ് പൊട്ടിച്ചതിനെ തുടര്‍ന്ന് പ്രധാന അധ്യാപകനെ കണ്ടു സങ്കടം ബോധിപ്പിക്കുന്ന ഒന്നാം ക്ലാസുകാരന്റെ വീഡിയോ വൈറല്‍. അവന് എന്റെ ബോക്സ് പൊട്ടിച്ച്, അവന് ടിസി കൊടുക്കണം സാറെ.. ടിസി കൊടുത്തില്ലെങ്കില്‍ അവന് ഇനിയും ബോക്സ് പൊട്ടിക്കും..' അധ്യാപകന്റെ മുറിയിലേക്ക് ഓടിയെത്തി ഒന്നാം ക്ലാസുകാരന്റെ പരാതി.
മുന്‍പ് ഇതുപോലെ ബോക്സ് പൊട്ടിച്ചപ്പോള്‍ ഇനി ആവര്‍ത്തിച്ചാല്‍ അവന് ടിസി കൊടുക്കാമെന്ന് അധ്യാപകന് പറഞ്ഞിരുന്നു. ഇതാണ് ഒന്നാം ക്ലാസുകാരനെ സാറിന്റെ മുന്നിലെത്തിച്ചത്.ടിസി കൊടുത്താന്‍ അവന് പിന്നെ പഠിക്കാന്‍ വരാന്‍ പറ്റില്ലെന്നും വീട്ടിലിരിക്കേണ്ടി വരുമെന്നും സാറ് പരാതിക്കാരനോട് പറയുന്നുണ്ട്. ഇതുകേട്ടപ്പോള്‍ അവന്റെ മുഖത്ത് സങ്കടം വന്നുതുടങ്ങി. നീ പറയുന്ന പോലെ ചെയ്യാം.
കൊവ്വൽ എ യു പി സ്കൂളിലെ ഒരൊന്നാംതരക്കാരൻ്റെ പരാതി കേൾക്കൂ....! കൂടെ പഠിക്കുന്നവൻ ബോക്സ് പൊട്ടിച്ചത് പറയാൻ വന്നതാ...... അവനെ ടി.സി.കൊടുത്തുവിടണമെന്നാദ്യം പറഞ്ഞെങ്കിലും പിന്നീട് ആ കൊച്ചു മനസ്സ് ആലോചിച്ചുറപ്പിച്ചു. ഒരവസരംകൂടി നൽകാമെന്ന്....!! നിഷ്ക്കളങ്കബാല്യങ്ങൾ.... ? pic.twitter.com/GFp6MYwQWO
— ?Chasing My Dreams? (@LijeeshNanminda) March 18, 2023
അവന് ടിസി കൊടുക്കാം. പക്ഷേ അവന് പിന്നെ ഇങ്ങോട്ടുവരാന്‍ പറ്റില്ല. എന്തുവേണമെന്നായി അധ്യാപകന്. എന്നാല്‍ നമുക്ക് ഒരവസരം കൂടി അവന് െകാടുക്കാം. ഞാന്‍ ഒന്നൂടെ ഒന്ന് ആലോചിച്ച് മറുപടി പറയാമെന്ന് അധ്യാപകനോട് പറഞ്ഞ് ധ്യാന്‍ ശങ്കര്‍ എന്ന് ഒന്നാം ക്ലാസുകാരന് മടങ്ങിപോവുകയാണ്. കൊവ്വല്‍ എ.യു.പി സ്കൂളില്‍ നിന്നുള്ള ഈ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."