HOME
DETAILS

മഹിന്ദ മരണം മുന്നിൽക്കണ്ടു നിർണായക സമയത്ത് രക്ഷയ്ക്കെത്തി സൈന്യം രാജ്യം വിടില്ലെന്ന് മകൻ നമൽ

  
backup
May 11 2022 | 06:05 AM

%e0%b4%ae%e0%b4%b9%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b5%bd%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b5%8d


രാജപക്‌സെ
കൊളംബോ
ഒരുവേള മരണം മുന്നിൽക്കണ്ട ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ ജീവൻ രക്ഷിച്ചത് സൈന്യത്തിന്റെ നിർണായക ഇടപെടൽ. ആഴ്ചകളായി നടന്നുവന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ അനുയായികളെ ഇറക്കി മഹിന്ദ തുടങ്ങിയ ബദൽ സമരമാണ് 48 മണിക്കൂറിനിടെ ദ്വീപ് രാഷ്ട്രത്തെ ആഭ്യന്തരയുദ്ധത്തിന് സമാനമായ സാഹചര്യത്തിലേക്ക് തള്ളിവിട്ടത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ടെംപിൾ ട്രീസിന് സമീപം കുടിൽകെട്ടി സമരംചെയ്യുന്നവർക്ക് നേരെ സർക്കാർ അനുകൂലികൾ അക്രമം അഴിച്ചുവിട്ടതാണ് കാര്യങ്ങൾ വഷളാക്കിയത്.


മഹിന്ദയുടെ രാജിവാർത്ത സംഘർഷാവസ്ഥ വ്യാപിക്കാനിടയായി. ഇതോടെ ശക്തിയാർജിച്ച പ്രക്ഷോഭകർ ഭരണകക്ഷിനേതാക്കളെ ലക്ഷ്യംവയ്ക്കുകയായിരുന്നു. രാജപക്‌സെ കുടുംബത്തിന്റെ തറവാടും മന്ത്രിമാർ, എം.പിമാർ, മേയർമാർ അടക്കമുള്ള ഭരണകക്ഷി നേതാക്കളുടെ വീടുകളും ഓഫിസുകളും അവരുടെ വ്യാപാരസ്ഥാപനങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടു.


അതിന്റെ ഭാഗമായാണ് തിങ്കളാഴ്ച രാത്രിയോടെ ടെംപിൾ ട്രീസിന് മുൻപിലും പ്രക്ഷോഭകരെത്തിയത്. ഇന്നലെ രാവിലെ മുതൽ ജനം അക്രമാസക്തരായി. ഒരുവേള എന്തും സംഭവിക്കുമെന്ന സാഹചര്യവുമുണ്ടായി. പത്ത് പെട്രോൾ ബോംബുകളാണ് വസതിയുടെ ഉള്ളിൽവീണത്. പ്രധാന കവാടം പ്രക്ഷോഭകർ വളഞ്ഞതോടെ ആൾക്കൂട്ടത്തെ അകറ്റാൻ സൈന്യം പ്രധാന കവാടത്തിലേക്ക് വെടിയുതിർക്കുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.
തുടർച്ചായായി ബോംബെറിഞ്ഞ് വീട് അഗ്നിക്കിരയാക്കുമെന്ന് സൂചന ലഭിച്ചതോടെ സൈന്യം ശക്തമായി ഇടപെട്ടു. തുടരെ പെട്രോൾ ബോംബുകൾ എറിഞ്ഞ് സമരക്കാർ പ്രധാനമന്ത്രിയുടെ വസതിയിൽ പ്രവേശിക്കുമെന്ന് ഉറപ്പായതോടെയാണ് സൈന്യം മഹിന്ദയുടെ രക്ഷയ്‌ക്കെത്തിയത്. ഏറെ പണിപ്പെട്ടാണ് സൈന്യം മഹിന്ദയെയും കുടുംബത്തെയും ഹെലികോപ്ടറിൽ തിരുക്കോണമല നാവിക താവളത്തിലെത്തിച്ചത്. അതേസമയം മഹിന്ദ രാജപക്‌സെ രാജ്യം വിടില്ലെന്നും ഞങ്ങൾ രാജ്യത്തുതന്നെ തുടരുമെന്നും അദ്ദേഹത്തിന്റെ മകൻ നമൽ രാജപക്‌സെ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  10 days ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  11 days ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  11 days ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  11 days ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  11 days ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  11 days ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  11 days ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  11 days ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  11 days ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  11 days ago