HOME
DETAILS
MAL
'പുതുമുഖങ്ങളെ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യം, ശൈലജയെ ഒഴിവാക്കിയെന്ന പ്രചാരണത്തില്‍ കഴമ്പില്ല'- യെച്ചൂരി
backup
May 20 2021 | 09:05 AM
തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണത്തില്‍ കേന്ദ്രനേതൃത്വം ഇടപെടാറില്ലെന്ന് സീതാറാം യെച്ചൂരി. ആരൊക്കെ മന്ത്രിയാകണമെന്നത് സംസ്ഥാന ഘടകത്തിന്റെ തീരുമാനമാണ്. കെ കെ ശൈലജയുടെ കാര്യത്തില്‍ തീരുമാനമെടുത്തത് സംസ്ഥാന കമ്മിറ്റിയാണെന്നും ഒഴിവാക്കിയെന്ന പ്രചാരണത്തില്‍ കഴമ്പില്ലന്നും അദ്ദേഹം പറഞ്ഞു.
പുതുമുഖങ്ങളെ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യതയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
എല്‍.ഡി.എഫിനെ വീണ്ടും തെരഞ്ഞെടുത്ത ജനങ്ങള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു. മഹാമാരികാലത്തും ജനങ്ങളെ സേവിച്ച് മുന്നേറാന്‍ സര്‍ക്കാറിന് സാധിക്കട്ടെ. രണ്ടാം പിണറായി സര്‍ക്കാറിന് അഭിവാദ്യം നേരുകയാണെന്നും യെച്ചൂരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."