പിണറായി വിജയന്‍ സര്‍ക്കാറിന് ആശംസകള്‍ നേര്‍ന്ന് കുഞ്ഞാലിക്കുട്ടിയും മുനീറും
കോഴിക്കോട്: പിണറായി വിജയന്റെ സര്‍ക്കാറിനു ആശംസകള്‍ നേര്‍ന്ന് ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടിയും ഡോ. എം.കെ മുനീറും. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭക്ക് അഭിനന്ദനങ്ങളര്‍പ്പിച്ചുകൊണ്ടാണ് കുഞ്ഞാലിക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ഒരുമിച്ച് നില്‍ക്കേണ്ട വിഷയങ്ങളില്‍ സര്‍ക്കാറിന് പൂര്‍ണ്ണ പിന്തുണ നല്‍കും, വിയോജിപ്പുകള്‍ ശക്തമായി രേഖപ്പെടുത്തുകയും ചെയ്യുമെന്നും കുറിപ്പില്‍ പറയുന്നു.
പിണറായി വിജയന്‍ മന്ത്രിസഭയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ക്രിയാത്മക പ്രതിപക്ഷമായി സര്‍വ്വവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നുമാണ് ഡോ എം.കെ മുനീര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ശ്രീ.പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭക്ക് അഭിനന്ദനങ്ങള്‍. മുഖ്യമന്ത്രിയെ വിളിച്ച് ആശംസകള്‍ നേര്‍ന്നു.
ഈ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഢശൃൗേമഹ ആയി ചടങ്ങ് വീക്ഷിക്കും.
പ്രതിസന്ധിയുടെ ഈ കാലത്ത് ജനങ്ങള്‍ സര്‍ക്കാറില്‍ അര്‍പ്പിച്ച വിശ്വാസം സംരക്ഷിക്കാന്‍ അധികാരമേല്‍ക്കുന്ന സര്‍ക്കാറിന് കഴിയട്ടെ. ഏറ്റവും മികച്ചതും ക്രിയാത്മകവുമായ പ്രതിപക്ഷമായി യു.ഡി.എഫ് ഉണ്ടാവും. ഒന്നിച്ച് നില്‍ക്കേണ്ട വിഷയങ്ങളില്‍ സര്‍ക്കാറിന് പൂര്‍ണ്ണ പിന്തുണ നല്‍കും, വിയോജിപ്പുകള്‍ ശക്തമായി രേഖപ്പെടുത്തുകയും ചെയ്യും
ഡോ.എം.കെ മുനീറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
പിണറായി വിജയന്‍ മന്ത്രിസഭയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ജനാഭിലാഷത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് കഴിയട്ടെ.ക്രിയാത്മക പ്രതിപക്ഷമായി സര്‍വ്വവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.
കോവിഡ് കാലത്ത് സത്യപ്രതിജ്ഞാ ചടങ്ങിന് നേരിട്ട് പങ്കെടുക്കുന്നില്ല.കഴിവതും ആഘോഷങ്ങളും കൂടിച്ചേരലുകളും ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ ഉപദേശം അനുസരിക്കുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."