HOME
DETAILS

റമദാന്‍ വ്രതം ആരോഗ്യ നേട്ടങ്ങളും ആഹാരരീതികളും

  
backup
March 23 2023 | 19:03 PM

ramadan-2023-dr-basil-yusuf

ഡോ. ബാസില്‍ യൂസുഫ് (ഡോ. ബാസില്‍സ് ഹോമിയോ ഹോസ്പിറ്റല്‍ പാണ്ടിക്കാട്)

ഇന്ന് പല വൈദ്യശാസ്ത്ര ശാഖകളും ഉപവാസം ഒരു ചികിത്സാരീതിയായി അംഗീകരിച്ചിട്ടുണ്ട്. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ ഒഴിവാക്കി നോമ്പ് എടുക്കുന്നതിന് താഴെപ്പറയുന്ന ആരോഗ്യഗുണങ്ങള്‍ ഉണ്ട് .

1. അമിതവണ്ണം, അമിതഭാരം എന്നിവയില്‍നിന്നുള്ള മോചനമാണ് ഏറ്റവും വലിയ ആരോഗ്യ നേട്ടം. നമ്മള്‍ കഴിച്ച അമിതഭക്ഷണം നമ്മുടെ ശരീരത്തില്‍ കൊഴുപ്പ് രൂപത്തില്‍ സംഭരിച്ചിട്ടുണ്ടാകും. ഇങ്ങനെ കൊഴുപ്പ് ശരീരത്തില്‍ ശേഖരിച്ചു വയ്ക്കുന്നത് കാരണമാണ് വയറു ചാടുന്നതും അമിതഭാരം, പൊണ്ണത്തടി എന്നിവ ഉണ്ടാക്കുന്നതും. നോമ്പ് എടുക്കുമ്പോള്‍ ഭക്ഷണം കഴിക്കാത്തതിനാല്‍ ഊര്‍ജം ഉത്പാദിപ്പിക്കാന്‍ സംഭരിച്ചുവച്ച കൊഴുപ്പിനെ ഉപയോഗപ്പെടുത്തുന്നതിനാല്‍ ഉന്തിയ വയറും അമിതവണ്ണവും ഭാരവും കുറയുന്നു.
2.കരളില്‍ കൊഴുപ്പ് അടിയുന്ന ഫാറ്റിലിവര്‍ എന്ന രോഗം കുറയുന്നതിന് സഹായകരമാകുന്നു.
3. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അഥവാ ട്രൈഗ്ലിസറൈഡ്കുറയാന്‍ കാരണമാകുന്നു.
4. ചീത്ത കൊളസ്‌ട്രോള്‍ കുറയുന്നത് ഹൃദ്രോഗ സംബന്ധമായ പ്രയാസങ്ങളും അത്തരം രോഗങ്ങളുടെ സാധ്യതയും കുറയ്ക്കും.
5. നോമ്പ് കേവലം അന്നപാനീയങ്ങള്‍ ഒഴിവാക്കല്‍ മാത്രമല്ല. മറിച്ച് മനസ്സിന് കടിഞ്ഞാണിടുകയും അനാവശ്യ ദേഷ്യം, വാശി, വെറുപ്പ്, പ്രതികാരം തുടങ്ങിയ വികാരങ്ങളെ പിടിച്ചുനിര്‍ത്തലും കൂടിയാണ്. ഇത് ബ്ലഡ് പ്രഷര്‍ കുറയ്ക്കും.
6. ഭക്ഷണത്തിലെ ഗ്ലൂക്കോസ് രക്തത്തില്‍ നിന്നു മാറ്റുന്നതിനു വേണ്ടി പാന്‍ക്രിയാസ് ഗ്രന്ഥി ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നു. ഇന്‍സുലിന്‍ ഉത്പാദനത്തിലെ പരാജയമാണ് പ്രമേഹത്തിലേക്ക് നയിക്കുന്നത്. നോമ്പുകാലത്ത് ഭക്ഷണം നിയന്ത്രിക്കുകയും പാന്‍ക്രിയാസ് ഗ്രന്ഥിക്ക് വിശ്രമം ലഭിക്കുകയും ചെയ്യുന്നതിനാല്‍ പ്രമേഹ സാധ്യത കുറയുന്നു.
7. ശരീരത്തിലെ പല വിഷാംശങ്ങളും കൊഴുപ്പില്‍ ആണ് ശേഖരിച്ചിട്ടുള്ളത് എന്നതിനാല്‍, ശേഖരിച്ച കൊഴുപ്പ് ഉപയോഗപ്പെടുത്തുന്നതിലൂടെ ഈ വിഷാംശങ്ങളുടെ സാന്നിധ്യം ശരീരത്തില്‍ ഇല്ലാതെയാവുന്നു.
8. അമിതഭാരമാണ് മുട്ടുവേദന പോലെയുള്ള പല രോഗങ്ങളുടെയും പ്രധാന ഹേതു. ഗര്‍ഭധാരണം പ്രയാസമുള്ളവരോടും, ജഇഛഉ (അണ്ഡാശയ മുഴ) പോലെയുള്ള രോഗമുള്ളവരോടും ഭാര നിയന്ത്രണമാണ് നിര്‍ദേശിക്കാറുള്ളത്. നോമ്പെടുക്കുന്നവര്‍ക്ക് ഭാരനിയന്ത്രണം സാധ്യമാകുന്നതിനാല്‍ മേല്‍പ്പറഞ്ഞ രോഗങ്ങളില്‍ നിന്നുകൂടി ആശ്വാസം ലഭിക്കുന്നു.
9. ജീവിതത്തിലെ ഭൗതിക സുഖങ്ങള്‍ ആയിട്ടുള്ള സമ്പത്തും സന്താനങ്ങളുമെല്ലാം ഉണ്ടായിട്ടും ഒരു രാത്രി പോലും സ്വസ്ഥമായി ഉറങ്ങാന്‍ കഴിയാത്തവര്‍ ധാരാളം ഉണ്ട്. ഇത്തരം ആളുകള്‍ക്ക് നോമ്പ് നല്‍കുന്ന ആത്മീയമായിട്ടുള്ള കടിഞ്ഞാണും, പ്രാര്‍ഥനകളും ധ്യാനവും നല്‍കുന്ന മനസ്സുഖവും മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കും. അതിലൂടെ സ്വസ്ഥമായ വിശ്രമവും മനസിന് ആരോഗ്യവും ലഭിക്കാനും മാനസികപ്രശ്‌നങ്ങള്‍ മൂലമുള്ള രോഗങ്ങള്‍ നിയന്ത്രിക്കാനും സഹായിക്കും.

 

 

എന്തുകൊണ്ട് ഉദ്ദേശിച്ച ഫലം
ലഭിക്കുന്നില്ല

ഇത്രയേറെ ആരോഗ്യനേട്ടമുണ്ടായിട്ടും നമ്മളില്‍ പലരും നോമ്പ് കഴിയുമ്പോഴേക്കും രോഗിയായി മാറാറുണ്ട്. പലരുടെയും കൊളസ്‌ട്രോളും ഭാരവും നോമ്പിന് ശേഷം കൂടുന്നതായും കാണാറുമുണ്ട്. ഇത് നോമ്പിന്റെ പ്രശ്‌നമല്ല. മറിച്ച് നോമ്പ് അതിന്റെ യഥാര്‍ഥ ചൈതന്യത്തോടെ അനുഷ്ഠിക്കാത്തതുകൊണ്ടാണ്. ആകയാല്‍ നോമ്പ് കാലത്തെ ഭക്ഷണരീതിയും ജീവിതശൈലിയും ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

നോമ്പിന്റെ ആരോഗ്യകരമായ
ഭക്ഷണ രീതി

അത്താഴം നിര്‍ബന്ധമായും കഴിക്കുക. ഇതില്‍ മൈദ, ഫാസ്റ്റ് ഫുഡ്, തലേദിവസം ഉണ്ടാക്കിയ ബിരിയാണി പോലെയുള്ള ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കി ഗോതമ്പ്, റാഗി, ഓട്‌സ്, അരി തുടങ്ങിയവ കൊണ്ടുള്ള ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ഈ ഭക്ഷണത്തോടൊപ്പം ധാരാളം സാലഡുകളും പച്ചക്കറികളും പഴങ്ങളും പഴച്ചാറുകളും കഴിക്കാന്‍ ശ്രദ്ധിക്കുക. വെള്ളം നന്നായി കുടിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക. കൂടുതല്‍ ദാഹം ഉണ്ടാക്കുന്ന പൊറോട്ട പോലെയുള്ളവ കഴിക്കാതിരിക്കുക.
നോമ്പ് തുറക്കുമ്പോള്‍ കാരക്കയും വെള്ളവും ഉപയോഗിക്കുക. ആവശ്യത്തിന് വെള്ളം ശരീരത്തില്‍ എത്തിയതിനു ശേഷം പഴങ്ങള്‍ കഴിക്കാം. പഴങ്ങള്‍ എന്ന് പറയുമ്പോള്‍ വിലകൂടിയ അനാര്‍, ആപ്പിള്‍ എന്നിവ തന്നെ വേണമെന്നില്ല. നമ്മുടെ വീട്ടിലുള്ള ചക്ക, മാങ്ങ, പേരക്ക, പപ്പായ എന്നിവ ധാരാളമാണ്.

ഇത്രയും സമയം വയറ് കാലിയായി ഇരുന്നതിനാല്‍ നോമ്പ് തുറക്കുമ്പോള്‍ സമൂസ, കട് ലറ്റ്, വട തുടങ്ങിയ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ ഒഴിവാക്കുക. ജ്യൂസ്, കരിക്കിന്‍ വെള്ളം, നന്നാറി വെള്ളംസര്‍ബത്ത്, ബാര്‍ലി വെള്ളം, കൂവയുടെ വെള്ളം, തരി കഞ്ഞി എന്നിവ കുടിക്കാം. പക്ഷേ കോള, സോഫ്റ്റ് ഡ്രിങ്ക്‌സ് എന്നിവ ഒഴിവാക്കണം. സോസ് അച്ചാര്‍ തുടങ്ങിയവയും പാടില്ല.
നോമ്പ് തുറന്ന് വെള്ളവും പഴങ്ങളും ജ്യൂസും കുടിച്ച് അരമണിക്കൂര്‍ വിശ്രമം നല്‍കിയതിനു ശേഷം മാത്രം കൂടുതല്‍ കട്ടിയുള്ള ഭക്ഷണം കഴിക്കുക. ഭക്ഷണത്തില്‍ പത്തിരി, അപ്പം കഞ്ഞി, ചോറ്, ചപ്പാത്തി എന്നിവയെല്ലാം ആവാം. എന്നാല്‍ അമിതമായ മസാല ഉള്ള ബിരിയാണി, അല്‍ഫാം, മൈദ പലഹാരങ്ങള്‍ എന്നിവ ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കുക. ഈ ഭക്ഷണങ്ങളില്‍ എണ്ണ കുറയ്ക്കുന്നതും പച്ചക്കറികള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതും നന്നായിരിക്കും.രാത്രി കിടക്കാന്‍നേരം ഫ്രൂട്‌സ്, സാലഡ്, കഞ്ഞി, വെള്ളം എന്നിവ കഴിക്കാവുന്നതാണ്.

 

 

വേനല്‍ക്കാലത്തെ നോമ്പ്

കടുത്ത വേനലിലാണ് ഈ വര്‍ഷത്തെ നോമ്പ് എന്നുള്ളതിനാല്‍ ശരീരത്തില്‍ ജലാംശം കുറയാതെ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. നമ്മള്‍ ഒന്നോ രണ്ടോ സമയം ഭക്ഷണം കഴിക്കാതിരുന്നാല്‍ ശരീരത്തിന് സംഭരിച്ച കൊഴുപ്പില്‍ നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കാന്‍ കഴിയും. എന്നാല്‍, നമ്മുടെ ശരീരത്തില്‍ ജലാംശം കുറയുമ്പോള്‍ കൊഴുപ്പില്‍ നിന്നോ മറ്റോ വെള്ളം ഉണ്ടാക്കുവാന്‍ സാധ്യമല്ല. അതിനാല്‍ ശരീരത്തില്‍ ആവശ്യത്തിന് വെള്ളം എപ്പോഴും ഉണ്ട് എന്ന് ഉറപ്പുവരുത്തുക. ഇതിനായി ധാരാളം വെള്ളം കുടിക്കുക, പഴങ്ങള്‍ പഴച്ചാറുകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ഒരു തരത്തിലുള്ള പിശുക്കും കാണിക്കാതിരിക്കുക, കൂടുതല്‍ വെള്ളം വലിച്ചെടുക്കുന്ന മൈദഎണ്ണ കൊണ്ടുള്ള പലഹാരങ്ങള്‍ വര്‍ജിക്കുക.

തെറ്റായ ആരോഗ്യ
ശീലങ്ങള്‍

നോമ്പുകാലത്ത് നമ്മള്‍ പലരും അനുവര്‍ത്തിക്കുന്ന ചില ആരോഗ്യ രീതികളും ജീവിതശൈലിയും വലിയ രോഗത്തിലേക്ക് നയിക്കും. ഇവ താഴെ പറയുന്നവയാണ്
1. അത്താഴം ഒഴിവാക്കല്‍: രാത്രി കിടന്നുറങ്ങുമ്പോള്‍ കട്ടിയായി ഭക്ഷണം കഴിച്ച് അത്താഴത്തിന് എഴുന്നേല്‍ക്കാതെ നോമ്പെടുക്കുന്നത് ക്ഷീണം, ശോധനക്കുറവ് എന്നിവയിലേക്ക് നയിക്കും.
2. അത്താഴം കഴിഞ്ഞുള്ള ഉറക്കം: ഇത് രാവിലെഎഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണം, വയറു കാളല്‍, നെഞ്ചെരിച്ചില്‍, തികട്ടല്‍, അസിഡിറ്റി എന്നിവയിലേക്ക് നയിക്കും.
3. നോമ്പ് തുറക്കുമ്പോള്‍ സമൂസ, കട്ട്‌ലെറ്റ്, ബര്‍ഗര്‍ തുടങ്ങിയ എണ്ണകളും ഫാസ്റ്റ് ഫുഡ്, കളര്‍ ഫുഡ് എന്നിവയും പരമാവധി ഒഴിവാക്കുക. ഇത്രയും സമയം ഭക്ഷണം ലഭിക്കാതിരുന്ന ശരീരത്തെ എണ്ണ കളര്‍ അടങ്ങിയിട്ടുള്ള ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണങ്ങള്‍ കൊണ്ട് പീഡിപ്പിക്കാതിരിക്കുക.
4. നോമ്പ് എന്നുള്ളത് ഒരു മിതത്വത്തിനുള്ള ട്രെയിനിങ് ആണ്. എന്നാല്‍, ഇത്രയും നേരം ഭക്ഷണം കഴിച്ചില്ല എന്ന് പറഞ്ഞു നോമ്പ് തുറക്കുന്ന സമയത്തും അത്താഴത്തിനും അമിതമായി ഭക്ഷണം കഴിച്ചു ശരീരത്തെ പീഡിപ്പിക്കാതിരിക്കുക.
5. ഐസ് ഒരതി, അച്ചാറുകള്‍, ഫുള്‍ജാര്‍ സോഡാ, ഫാസ്റ്റ്ഫുഡ്, സോഫ്റ്റ് ഡ്രിങ്ക് എന്നിവയെല്ലാം നമ്മുടെ തരിക്കഞ്ഞിയുടെയും പഴം ജ്യൂസുകളുടെയും ഇടയില്‍ സ്ഥാനം പിടിച്ചതായി കാണാം. നോമ്പുകാലത്ത് ഇത്തരത്തിലുള്ള വിഭവങ്ങള്‍ ഉണ്ടാക്കുന്ന ടിവി പരിപാടികള്‍ പോലും ഉണ്ടാവാറുണ്ട്. എന്നാല്‍ ഇവയില്‍ പലതും ശരീരത്തിന് ദോഷകരമാണെന്ന് തിരിച്ചറിയുക.
6. ജലാംശം നഷ്ടപ്പെടാതെ ഇരിക്കുന്നതിന് വേണ്ടി അനാവശ്യമായി വെയിലത്ത് പുറത്തിറങ്ങാതിരിക്കുക. പുറത്തുപോയി ചെയ്യേണ്ട കാര്യങ്ങള്‍ എല്ലാം രാവിലെ വെയില്‍ ചൂട് ആവുന്നതിനു മുന്‍പ് ചെയ്ത് തീര്‍ക്കുക. സൂര്യാതപ സാധ്യതയുള്ളതിനാല്‍ പുറത്തിറങ്ങുന്നവര്‍ എല്ലാ മുന്‍കരുതലുകളും എടുക്കുക. നോമ്പൂകാര്‍ക്ക് സൂര്യാതപം അടക്കമുള്ളവ പ്രയാസം ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണെന്ന് മനസ്സിലാക്കുക.

നോമ്പുകാര്‍ക്ക് ഉണ്ടായേക്കാവുന്ന രോഗങ്ങളും പ്രതിവിധികളും

നോമ്പുകാലത്ത് മൂത്രക്കടച്ചില്‍, മൂത്രക്കല്ല്,മലബന്ധം, പൈല്‍സ്, ഫിഷര്‍ നെഞ്ചെരിച്ചില്‍, ഗ്യാസ് തുടങ്ങിയ രോഗങ്ങളാണ് കൂടുതലായി കണ്ടുവരാറുള്ളത്. ഇതില്‍ മൂത്രകടച്ചില്‍ ഉള്ളവര്‍ ധാരാളം വെള്ളം കുടിക്കാന്‍ മറക്കരുത്. മൈദയും എണ്ണയും കുറച്ച് സാലഡുകളും പഴങ്ങളും കൂടുതല്‍ കഴിക്കുകയും രാത്രി കിടക്കാന്‍നേരവും രാവിലെ എഴുന്നേറ്റ ഉടനെയും രണ്ട് ഗ്ലാസ് ചൂട് വെള്ളം കുടിക്കുന്നതും ശോധന പ്രശ്‌നം ശരിയാക്കാന്‍ സഹായകരമാകും. ഇതുമൂലം പൈല്‍സ്, ഫിഷര്‍ എന്നിവയുടെ ബുദ്ധിമുട്ടും കുറയും.
അത്താഴം കഴിഞ്ഞ് ഉറങ്ങാതിരിക്കുക, അമിതമായി എണ്ണയില്‍ മെഴുകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക എന്നിവയെല്ലാം അസിഡിറ്റിയെ വരുതിയിലാക്കാന്‍ സഹായകരമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് കാർ ഡിവൈഡറിലിടിച്ച് അപകടം: മൂന്നു പേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്

Kerala
  •  10 days ago
No Image

കറന്റ് അഫയേഴ്സ്-03-03-2025

PSC/UPSC
  •  10 days ago
No Image

ദുബൈയിലെ പ്രധാന പാർക്കിംഗുകളിൽ EV ചാർജിംഗ് സ്റ്റേഷനുകൾ വരുന്നു

uae
  •  10 days ago
No Image

വടകരയില്‍ പ്ലസ്ടു വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  10 days ago
No Image

പാകിസ്താന്റെ 21 വർഷത്തെ റെക്കോർഡ് തകർത്താണ് ഇന്ത്യയുടെ വരവ്; സെമിഫൈനൽ തീപാറും

Cricket
  •  10 days ago
No Image

'അഹങ്കാരി,ധിക്കാരി ഭാര്യാ പിതാവിന്റെ സ്വാധീനത്തിലുമാണ്'; മരുമകൻ ആകാശ് ആനന്ദിനെ ബിഎസ്പിയിൽ നിന്ന് പുറത്താക്കി മായാവതി

latest
  •  10 days ago
No Image

ജർമ്മനിയിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചു കയറ്റി ആക്രമണം: രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

International
  •  10 days ago
No Image

മധ്യനിരയിലെ രാജാവ് റൊണാൾഡോയുടെ തട്ടകത്തിലേക്ക്? വമ്പൻ നീക്കത്തിനൊരുങ്ങി അൽ നസർ

Football
  •  10 days ago
No Image

കഞ്ചാവ് കേസിൽ ‘ഐഐടി ബാബ’ അറസ്റ്റിൽ; ഇത് പ്രസാദമെന്ന് അഭയ് സിങ്

National
  •  10 days ago
No Image

മോദി സർക്കാരിന് കീഴിൽ തൊഴിലില്ലായ്മയും പണപ്പെരുപ്പവും മാത്രമാണ് വൻതോതിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നത്: രാഹുൽ ​ഗാന്ധി

Kerala
  •  10 days ago