HOME
DETAILS

കാസർകോട് കാർ ഡിവൈഡറിലിടിച്ച് അപകടം: മൂന്നു പേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്

  
March 03, 2025 | 6:00 PM

Car crashes into divider in Kasaragod Three dead one seriously injured

കാസർകോട്: കാസർകോട് ഉപ്പളയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ബേക്കൂർ സ്വദേശി കൃഷ്ണകുമാർ, ബായിക്കട്ട സ്വദേശി വരുൺ, മംഗലാപുരം സ്വദേശി കിഷുൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവർ മംഗലാപുരത്തേക്ക് പോകുമ്പോഴാണ് ദാരുണ സംഭവം നടന്നത്.

രാത്രി പത്തരയോടെ ഉപ്പള ചെക്ക്‌പോസ്റ്റിന് സമീപം പാലത്തിന്റെ കൈവരിയിലേക്ക് കാർ ഇടിച്ചു കയറി. 50 മീറ്ററോളം കൈവരി ഇടിച്ചു തകർത്ത ശേഷം വാഹനം മുന്നോട്ട് നീങ്ങുകയായിരുന്നു. അപകടത്തെ തുടർന്ന് റോഡിൽ കാറിന്റെ ഭാഗങ്ങൾ ചിതറിക്കിടക്കുകയായിരുന്നു.

തീവ്ര ആഘാതത്തിൽ മൂന്നു പേരും കാറിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ നിലയിലായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഉപ്പിനങ്ങാടി സ്വദേശി രത്തനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നതാണ് പ്രാഥമിക നിഗമനം. പൊലീസ് സംഭവസ്ഥലത്ത് എത്തി കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദയവായി ഇന്ത്യൻ ടീമിൽ നിന്നും ആ താരത്തെ ഒഴിവാക്കരുത്: അശ്വിൻ

Cricket
  •  9 hours ago
No Image

'സി.പി.എമ്മിലെ സ്ത്രീ ലമ്പടന്മാരെ ആദ്യം മുഖ്യമന്ത്രി നിലക്ക് നിര്‍ത്തട്ടെ' മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

Kerala
  •  9 hours ago
No Image

ഇനി വളയം മാത്രമല്ല, മൈക്കും പിടിക്കും; കെഎസ്ആര്‍ടിസി ജീവനക്കാരും കുടുംബാംഗങ്ങളും ചേര്‍ന്ന 'ഗാനവണ്ടി' ട്രൂപ്പ് ഇന്ന് അരങ്ങേറ്റം കുറിക്കുന്നു

Kerala
  •  10 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതം, പിന്നില്‍ ലീഗല്‍ ബ്രെയിന്‍: സണ്ണി ജോസഫ്

Kerala
  •  10 hours ago
No Image

കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

Kerala
  •  10 hours ago
No Image

2026 ലോകകപ്പ് ഫൈനലിൽ മെക്സിക്കോയെ വീഴ്ത്തി അവർ കിരീടം നേടും: നവാക് ജോക്കോവിച്ച്

Football
  •  10 hours ago
No Image

കാറ്റും മഴയും തുടരും: സഊദിയുടെ വിവിധ ഭാഗങ്ങളില്‍ മിന്നല്‍ പ്രളയ സാധ്യതയെന്ന് NCM

Saudi-arabia
  •  11 hours ago
No Image

ഇന്ത്യയുടെ A+ കാറ്റഗറിയിലേക്ക് സൂപ്പർതാരം; നിർണായക തീരുമാനവുമായി ബിസിസിഐ

Cricket
  •  11 hours ago
No Image

ദേശീയ പണിമുടക്ക് വിമാനത്താവളങ്ങളെ ബാധിച്ചു: ഈ ന​ഗരത്തിലേക്കുള്ള സർവിസുകൾ റദ്ദാക്കി എത്തിഹാദ് എയർവേയ്സ്

uae
  •  11 hours ago
No Image

ചരിത്ര വിജയമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍; ഭരണവിരുദ്ധ വികാരമെന്ന് യു.ഡി.എഫ്, ആത്മവിശ്വാസം കൈവിടാതെ ഇരുമുന്നണികളും

Kerala
  •  11 hours ago