HOME
DETAILS
MAL
ബാര്‍ജ് അപകടം; മരിച്ച മലയാളികളുടെ എണ്ണം മൂന്നായി
backup
May 21 2021 | 03:05 AM
മുംബൈ: ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈയിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മരിച്ചവരില്‍ ഔരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. വയനാട് വടുവഞ്ചാല്‍ സ്വദേശി സുമേഷാണ് മരിച്ചത്. ബോസ്റ്റഡ് കണ്ട്രോള് ആന്‍ഡ് ഇലക്ട്രിക്കല്‍സിലെ ജീവനക്കാരനായിരുന്നു സുമേഷ്.
വയനാട് കല്‍പ്പറ്റ സ്വദേശി ജോമിഷ് ജോസഫ്(35), കോട്ടയം ചിറക്കടവ് മൂങ്ങാത്രക്കവല അരിഞ്ചിടത്ത് സസിന് ഇസ്മയില്‍ എന്നിവരാണ് മരിച്ച മറ്റ് മലയാളികള്‍. ഇതോടെ ബാര്‍ജ് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 49 ആയി. 37 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."