രാജ്യം ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍; ആശങ്ക, നയം മാറ്റേണ്ട സമയമായി: ചിദംബരം
ഉദയ്പൂര്‍: ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അത്യന്തം ആശങ്കാജനകമാണെന്ന് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. കഴിഞ്ഞ എട്ട് വര്‍ഷമായി മന്ദഗതിയിലുള്ള വളര്‍ച്ചാ നിരക്കാണ് സര്‍ക്കാരിന്റെ മുഖമുദ്ര. കൊവിഡ് പ്രതിസന്ധിക്ക് ശേഷം സാമ്പത്തിക രം?ഗം വീണ്ടെടുക്കാനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിച്ചെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തെക്കുറിച്ച് സമഗ്രമായ അവലോകനത്തിന് സമയമായെന്നും അദ്ദേഹം പറഞ്ഞു.
2017ല്‍ മോദി സര്‍ക്കാര്‍ മുന്നൊരുക്കമില്ലാതെ നടപ്പാക്കിയയ ജിഎസ്ടി നിയമങ്ങളുടെ അനന്തരഫലങ്ങള്‍ എല്ലാവര്‍ക്കും അറിയാം. സംസ്ഥാനങ്ങളുടെ ധനസ്ഥിതി മുമ്പെങ്ങുമില്ലാത്തവിധം ദുര്‍ബലമാണ്, അടിയന്തിര പരിഹാര നടപടികള്‍ ആവശ്യമാണെന്നും ചിദംബരം പറഞ്ഞു.
1991ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ ഉദാരവത്കരണ നയത്തിന്റെ ഭാ?ഗമായി പുതിയ യുഗത്തിന് തുടക്കമിട്ടു. സമ്പത്ത് സൃഷ്ടിക്കല്‍, പുതിയ സംരംഭങ്ങള്‍, പുതിയ സംരംഭകര്‍, ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍, കയറ്റുമതി എന്നിവയില്‍ രാജ്യം വലിയ നേട്ടങ്ങള്‍ കൊയ്തു. 10 വര്‍ഷത്തെ കാലയളവില്‍ 27 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ ആഗോളവും ആഭ്യന്തരവുമായ സംഭവവികാസങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ സാമ്പത്തിക നയങ്ങള്‍ പുനഃക്രമീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."