'ബി.ജെ.പിക്ക് രാഹുല്‍ ഗാന്ധിയെ എത്രത്തോളം ഭയമുണ്ടെന്ന് ഇപ്പോള്‍ മനസിലാകുന്നു': എം.കെ സ്റ്റാലിന്
ചെന്നൈ: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. ഇന്ത്യയുടെ യുവ നേതാവായ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ഫാസിസ്റ്റ് നടപടിയെ അപലപിക്കുന്നുവെന്നും ഇത് രാഹുല്‍ ഗാന്ധിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഭീഷണിയാണെന്നും എം.കെ സ്റ്റാലിന് കുറിച്ചു.
രാഹുല്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് ഇതുവരെയും ഒരു ബി.ജെ.പി നേതാവും തയാറായിട്ടില്ല. രാഹുല്‍ വീണ്ടും പാര്‍ലമെന്റിലേക്ക് വരുന്നത് തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന ഭയമാണവര്‍ക്ക്. ഈ നടപടിയിലൂടെ ബി.ജെ.പിക്ക് ജനാധിപത്യം എന്ന വാക്ക് പോലും ഉച്ചരിക്കാനുള്ള അവകാശമില്ലാതായി.
ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ചോദ്യമുയര്‍ത്തിയയാളെ അയോഗ്യനാക്കുന്നത് ഭീരുത്വമാണ്. ലോക്സഭാംഗത്വം റദ്ദാക്കിയത് പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും സ്റ്റാലിന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."