മുസ്‌ലിംങ്ങള്‍ക്കുള്ള നാല് ശതമാനം സംവരണം ഒഴിവാക്കി കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍
ബംഗളൂരു: കര്‍ണാടക മന്ത്രിസഭ മുസ്ലീങ്ങള്‍ക്കുള്ള ഒബിസി സംവരണം റദ്ദാക്കി. മുസ്ലീങ്ങള്‍ക്കുള്ള 4 ശതമാനം ഒബിസി സംവരണം എടുത്തുകളയാന്‍ വെള്ളിയാഴ്ചയാണ് കര്‍ണാടക മന്ത്രിസഭ തീരുമാനിച്ചത്. അവ 10 ശതമാനം EWS ക്വാട്ട ബാസ്‌ക്കറ്റിലേക്ക് മാറ്റും. അതേസമയം, മുസ്ലീങ്ങളുടെ 4 ശതമാനം ക്വാട്ട വൊക്കലിഗകള്‍ക്കും (2 ശതമാനം), ലിംഗായത്തുകള്‍ക്കും (2 ശതമാനം) നല്‍കും
കര്‍ണാടക തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ഈ തീരുമാനം വന്നിരിക്കുന്നത്. അതേസമയം, 2023 മാര്‍ച്ച് 31 നകം തദ്ദേശ സ്ഥാപനങ്ങളിലെ രാഷ്ട്രീയ സംവരണവും ഒബിസി സംവരണവും സംബന്ധിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രീം കോടതി സമയം അനുവദിച്ചിരുന്നു. രാഷ്ട്രീയ പിന്നാക്കാവസ്ഥയെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവില്‍ ആവശ്യപ്പെട്ടിരുന്നു.
Karnataka cabinet approved to scrap 4% reservation given to muslims, it will now be given to 2% each to Lingayat & Vokkaligas. Reservation for religious minorities has no provision in Constitution. Even Ambedkar said reservation is for caste & not for religion" CM Bommai said pic.twitter.com/KE5WxxXZXG
— Ashwini M Sripad/ಅಶ್ವಿನಿ ಎಂ ಶ್ರೀಪಾದ್?? (@AshwiniMS_TNIE) March 24, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."