HOME
DETAILS
MAL
മണിക് സാഹ ത്രിപുരയുടെ പുതിയ മുഖ്യമന്ത്രി
backup
May 14 2022 | 13:05 PM
അഗര്‍ത്തല: ബി.ജെ.പി രാജ്യസഭാംഗം ഡോ. മണിക് സാഹ ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. ആഭ്യന്തര തര്‍ക്കങ്ങളെ തുടര്‍ന്ന് ബിപ്ലബ് കുമാര്‍ ദേബ് രാജി വച്ച് മണിക്കൂറുകള്‍ക്കകമാണ് പാര്‍ട്ടി നേതൃത്വം പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.
സംസ്ഥാന ബി.ജെ.പി അധ്യക്ഷനാണ് സാഹ. 2016ല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന നേതാവാണ് ഡെന്റിസ്റ്റായ സാഹ. ഈ വര്‍ഷം ആദ്യമാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ത്രിപുര ക്രിക്കറ്റ് അസോസിയേഷന് പ്രസിഡണ്ടുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."