HOME
DETAILS

ഇലക്ട്രോണിക് തട്ടിപ്പുകൾ കുത്തനെ കൂടുന്നു; കുവൈത്തിൽ ഉള്ളവർ ജാഗ്രത പാലിക്കണം

  
backup
March 25 2023 | 12:03 PM

cyber-crimes-kuwait-increasing

കുവൈത്ത് സിറ്റി: മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്കും സ്വദേശികൾക്കും മുന്നറിയിപ്പുമായി കുവൈത്ത് അധികൃതർ. രാജ്യത്ത് പ്രതിദിനം 200 ലധികം ഇലക്ട്രോണിക് തട്ടിപ്പുകൾ നടക്കുന്നതായും അവയിൽ വീഴരുതെന്നുമാണ് മുന്നറിപ്പ്. കുവൈത്ത് സൊസൈറ്റി ഫോർ ഇൻഫർമേഷൻ സെക്യൂരിറ്റിയുടെ തലവൻ ഡോ. സഫാ സമാൻ ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇലക്ട്രോണിക് തട്ടിപ്പുകൾ നടക്കുന്നത്. ഇത്തരം തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധിപേർക്കാണ് പണം നഷ്ടമാകുന്നത്. അതേസമയം, 200 ലധികം തട്ടിപ്പുകൾ നടക്കുന്നുണ്ടെങ്കിലും 60-80 കേസുകൾ മാത്രമാണ് പ്രതിദിനം ഔദ്യോ​ഗികമായി റിപ്പോർട്ട് ചെയ്യുന്നതെന്നാണ് വിവരം. മിക്കവരും ഇത്തരം തട്ടിപ്പുകൾ പുറത്തുപറയാറില്ല.

ദുർബലമായ നിയമങ്ങളാണ് ഇലക്ട്രോണിക് തട്ടിപ്പുകളെ തടയാൻ ഉള്ളത്. ഇലട്രോണിക് തട്ടിപ്പ് നടത്തുന്നവർക്കെതിരെ കാര്യമായ ശിക്ഷ നൽകാത്തതും തിരിച്ചടിയാകുന്നുണ്ട്. ഡാറ്റ വിൽപന വ്യാപിച്ചതാണ് തട്ടിപ്പ് വർധിക്കാൻ മറ്റൊരു കാരണമായി അധികൃതർ കണക്കാക്കുന്നത്.

സൈബർ സുരക്ഷാ വെല്ലുവിളികളെക്കുറിച്ചുള്ള രണ്ടാം ഗൾഫ് കോൺഫറൻസിൽ അവതരിപ്പിച്ച ശിൽപശാലകളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിൽ ആഗോളതലത്തിൽ ഹാക്കിംഗ് ശ്രമങ്ങളും സൈബർ ആക്രമണങ്ങളും നേരിടുന്ന കാര്യത്തിൽ യുഎഇക്കും സൗദി അറേബ്യയ്ക്കും ശേഷം കുവൈത്ത് മൂന്നാം സ്ഥാനത്താണ്.

കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago