HOME
DETAILS

വോള്‍ഗാ തീരത്തെ സുല്‍ത്താനേറ്റുകള്‍

  
backup
May 15 2022 | 06:05 AM

6523-5462

കെ.വി സുബൈര്‍ വടകര

വാണിജ്യ സംഘങ്ങളിലൂടെയാണ് വോള്‍ഗാ തീരം ഇസ്്‌ലാമിനെ സ്വീകരിക്കുന്നത്. ഈ തീരങ്ങളില്‍ നിന്നും കണ്ടെടുക്കപ്പെട്ട അറബി നാണയങ്ങള്‍ കച്ചവടത്തിന്റെ സഞ്ചാരപഥം വെളിപ്പെടുത്തുന്നുണ്ട്. ഒമ്പതാം നൂറ്റാണ്ടായപ്പോഴേക്കും തുര്‍ക്കി നാടോടി ഗോത്രങ്ങളായ ഖസാറുകളുടേയും ബള്‍ഗാറുകളുടേയും കേന്ദ്രങ്ങള്‍ വോള്‍ഗാതീരങ്ങളില്‍ ഉയര്‍ന്നുവന്നു. പിന്നീട് ഇസ്്‌ലാമീകരിക്കപ്പെട്ട ബള്‍ഗാറുകളുടെ ഭരണകൂടം മംഗോളിയന്‍ താര്‍ത്താറുകളുടെ ആക്രമണകാലംവരെ നിലനിന്നു. ബള്‍ഗാറുകളെ കീഴടക്കിയ താര്‍ത്താറുകള്‍ ഏതാനും ദശകങ്ങള്‍ക്കകം അലിഖിതമായ മംഗോളിയന്‍ സംഹിതകള്‍ക്ക് പകരം ശരീഅത്തിനെ സ്വീകരിച്ചു. 15ാം നൂറ്റാണ്ടില്‍ ഖസാനുനേരെയും 18ാം നൂറ്റാണ്ടില്‍ ക്രീമിയയുടെ നേരെയും മോസ്‌കോ നടത്തിയ ആക്രമണത്തോടെ റഷ്യന്‍ സമതലങ്ങളിലെ സ്വതന്ത്രമായ മുസ്്‌ലിം ആധിപത്യത്തിന് അന്ത്യംകുറിച്ചു.

സുല്‍ത്താനേറ്റുകള്‍

വോള്‍ഗാതീരത്ത് ഉയര്‍ന്നുവന്ന ഭരണകൂടമായിരുന്നു ബള്‍ഗാറുകള്‍ അടിത്തറയിട്ട ഗ്രേറ്റ് ബള്‍ഗാര്‍. തദ്ദേശീയരായ സ്ലാവുകള്‍ തുര്‍ക്കി പാരമ്പര്യമുള്ള ഗോത്രങ്ങളുമായി കലര്‍ന്നുണ്ടായ വിഭാഗമാണ് ബള്‍ഗാറുകള്‍. ഇവര്‍ പിന്നീട് ഇസ്്‌ലാമിലേക്കും നാഗരിക ജീവിതത്തിലേക്കും മാറുകയായിരുന്നു. മംഗോളിയയില്‍ നിന്നും ഇരച്ചുവന്ന താര്‍ത്താറുകള്‍ ബാതൂഖാനില്‍ നിന്നും ബുറാഖ്ഖാനിലെത്തുമ്പോഴേക്കും കൊട്ടാരവും ജനങ്ങളും ഇസ്്‌ലാമീകരിക്കപ്പെട്ടുകഴിഞ്ഞിരുന്നു. ബള്‍ഗാറുകളെ മംഗോളിയര്‍ സൈനികമായി പരാജയപ്പെടുത്തിയെങ്കിലും തങ്ങള്‍ കീഴടക്കിയ വര്‍ഗത്തിന്റെ മതത്തില്‍ അവര്‍ ചേക്കേറി. അങ്ങനെ മംഗോളിയന്‍ നിയമങ്ങള്‍ ശരീഅത്തിന് വഴിമാറി. വോള്‍ഗാതീരം ഇസ്്‌ലാം ഉറപ്പോടുകൂടി പണിതുയര്‍ത്തിയ സാംസ്‌കാരിക കേന്ദ്രങ്ങളില്‍ നിന്നും അകലെയാണെങ്കിലും മംഗോളിയര്‍ ഇസ്്‌ലാമിന്റെ അനുസരണയുള്ള പ്രജകളായത് ഈ തീരങ്ങളില്‍ വെച്ചാണ്.

മോസ്‌കോയുടെ ഉദയം

റഷ്യന്‍ വീക്ഷണമനുസരിച്ച് ഇന്നത്തെ യുക്രൈന്റെ ഭാഗമായ കീവിലെ ജനങ്ങളുടെ നേതൃത്വത്തില്‍ നടന്ന ഏകീകരണ ശ്രമങ്ങളുടെ ഭാഗമായാണ് ആദ്യത്തെ റഷ്യന്‍ സ്റ്റേറ്റ് രൂപംകൊള്ളുന്നത്. എങ്കിലും സരായെ സുല്‍ത്താനേറ്റിന്റെ കീഴിലെ ചെറു രാജ്യങ്ങളില്‍ നിന്നും കപ്പം ശേഖരിക്കുന്ന ജോലി താര്‍ത്താര്‍ മുസ്്‌ലിം ഭരണാധികാരിയായ ഉസ്‌ബെക്ഖാന്‍ ഗ്രാന്റ് പ്രിന്‍സ് പദവിനല്‍കിയ മോസ്‌കോ ഭരണാധികാരിയെയാണ് ഏല്‍പ്പിച്ചത്. ഇത് റഷ്യയിലെ മറ്റു ചെറുഭരണകൂടങ്ങള്‍ക്കുമേല്‍ മോസ്‌കോയ്ക്ക് കൂടുതല്‍ അധികാരം നല്‍കി. റഷ്യ പുതിയ അധിനിവേശ മോഹങ്ങളില്‍ അകപ്പെട്ടത് ഈ അധികാരം ഉപയോഗിച്ചാണ്.
1480 ആയപ്പോഴേക്കും താര്‍ത്താര്‍ മുസ്്‌ലിം ഭരണകൂടങ്ങള്‍ക്ക് കപ്പം നല്‍കുന്നത് മോസ്‌കോ നിര്‍ത്തി. കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പതനത്തിനുശേഷം പതുക്കെ കിഴക്കന്‍ റോമയുടെ ആത്മീയതലസ്ഥാനം മോസ്‌കോയിലേക്ക് മാറി. അങ്ങനെ റഷ്യ കൂടുതല്‍ മതാധിഷ്ഠിതവും കൂടുതല്‍ ആക്രമണോത്സുകവുമായി.

ഇസ്്‌ലാമിക് ക്രീമിയ

എന്റേതായ കുന്ന് എന്നര്‍ഥം വരുന്ന ക്വിറം എന്ന താര്‍ത്താര്‍ വാക്കില്‍ നിന്നാണ് ക്രീമിയ ഉണ്ടായത്. യൂറോപ്പിലേക്കുളള മംഗോളിയരുടെ പടയോട്ടകാലത്താണ് ഇവിടം വളര്‍ന്നുവരുന്നത്. അങ്ങനെ ക്രീമിയ മംഗോളിയന്‍ താര്‍ത്താറുകളുടെ സ്വന്തം ദേശമായി. സരായെ സുല്‍ത്താനേറ്റിന്റെ ഭരണാധികാരിയായ ബുറാഖ്ഖാന്‍ ഇസ്്‌ലാമിലേക്ക് മതംമാറിയതിന് ശേഷമാണ് ക്രീമിയയിലെ മംഗോളിയരും ആ വഴി സ്വീകരിക്കുന്നത്. 15ാംനൂറ്റാണ്ടുവരെ സരായെ സുല്‍ത്താനേറ്റിന്റെ ഭാഗമായ ക്രീമിയ പിന്നീട് തുര്‍ക്കി ഖിലാഫത്തിന്റെ സംരക്ഷണം സ്വീകരിച്ചു. റഷ്യ ഖസാന്‍ കീഴടക്കിയതിന് ശേഷവും ക്രീമിയയുടെ ഖാന്‍ദൗലത്ത് വിജയകരമായ നിരവധി ആക്രമണങ്ങള്‍ മോസ്‌കോയുടെ നേരെ നടത്തി. എങ്കിലും 18ാം നൂറ്റാണ്ടോടെ റഷ്യയുടെ സുസംഘടിതമായ സൈന്യത്തിനു മുമ്പില്‍ ക്രീമിയ പ്രത്യേകിച്ചും, റഷ്യയിലെ മുസ്്‌ലിം ജീവിതങ്ങള്‍ പൊതുവെയും ദുരിതത്തിലായി.

സുല്‍ത്താനേറ്റുകളുടെ അന്ത്യം

കുരിശുയുദ്ധ പരിവേഷം നല്‍കി റഷ്യ ഖസാനിനുനേരെ 1552ല്‍ തുടങ്ങിയ ആക്രമണത്തില്‍ റഷ്യന്‍ സമതലങ്ങളിലെ താര്‍ത്താര്‍ മുസ്്‌ലിം ഭരണകൂടങ്ങള്‍ ഒന്നാകെ നിലംപൊത്തി. ക്രീമിയക്ക് തുര്‍ക്കി ഖിലാഫത്തിന്റെ സംരക്ഷണം ഉള്ളതുകൊണ്ട് റഷ്യന്‍ ആക്രമണങ്ങളുടെ മുന അങ്ങോട്ടു തിരിഞ്ഞില്ല. എങ്കിലും 1783ല്‍ റഷ്യ ക്രീമിയയില്‍ പൂര്‍ണമായ അധിനിവേശം നടത്തി. അന്നു തുടങ്ങിയ ക്രീമിയന്‍ താര്‍ത്താറുകളുടെ ദുരന്തപൂര്‍ണമായ പലായനം സ്റ്റാലിന്റെ കാലത്ത് ഉച്ചാവസ്ഥയിലെത്തി. ജര്‍മനിയോട് അടുത്തു എന്ന കുറ്റം ചുമത്തി കോക്കസസിലെയും ക്രീമിയയിലെയും മുസ്്‌ലിംകളെ സൈബീരിയയിലെ കുപ്രസിദ്ധമായ ഗുലാഗ് ലേബര്‍ ക്യാംപുകളിലേക്കയച്ചു. അവരൊന്നും മടങ്ങിവന്നില്ല. 18ാം നൂറ്റാണ്ടോടെ ക്രീമിയയുടെ ഇസ്്‌ലാമിക ഘട്ടം അവസാനിച്ചു. എങ്കിലും റഷ്യക്ക് കരിങ്കടല്‍ തീരത്തെ ഈ ഉപദ്വീപിന് വേണ്ടി തുര്‍ക്കിയുമായും യൂറോപ്പുമായും പലതവണ ഏറ്റുമുട്ടേണ്ടിവന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago