മൃഗങ്ങളിലെ കൊറോണ വൈറസ് മനുഷ്യരിലും
ക്വാലാലംപൂര്‍: മൃഗങ്ങളിലെ കൊറോണ വൈറസ് വകഭേദം മനുഷ്യരിലും കണ്ടെത്തി. 2017ലും 2018ലും ന്യൂമോണിയ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞവരില്‍ നടത്തിയ പഠനത്തിലാണ് ഇതെന്ന് ക്ലിനിക്കല്‍ ഇന്‍ഫക്ഷ്യസ് ഡിസീസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
മനുഷ്യരില്‍ മാത്രമല്ല മൃഗങ്ങളിലും നേരത്തെ കൊറോണ വൈറസ് ഉണ്ടായിരുന്നുവെന്ന തെളിവാണ് ഈ പഠനം നല്‍കുന്നത്. കിഴക്കന്‍ മലേഷ്യയിലെ 301 ന്യൂമോണിയ രോഗികളുടെ മൂക്കിലെ സ്രവങ്ങള്‍ പരിശോധിച്ചിരുന്നു. ഇതില്‍ എട്ടുപേരുടെ സാംപിളുകളില്‍ കൊറോണ വൈറസ് കണ്ടെത്തി.
ഇതിന്റെ ജനിതക പരിശോധന നടത്തിയപ്പോഴാണ് 2018 ല്‍ കണ്ടെത്തിയ ജനിതകഘടനയാണുള്ളതെന്ന് വ്യക്തമായത്. പൂച്ചകളിലും പന്നികളിലും നായ്ക്കളിലും കണ്ടിരുന്ന വൈറസ് ഘടനയ്ക്ക് സാമ്യമുള്ളതായിരുന്നു ഇത്.
മൃഗങ്ങളില്‍ നിന്ന് രോഗം മനുഷ്യരിലേക്ക് പകരുമെന്ന സംശയമാണ് ഇതോടെ ഉടലെടുക്കുന്നത്. എന്നാല്‍ ഈ വൈറസ് മനുഷ്യരില്‍ എത്രത്തോളം ഗുരുതരമാകുമെന്ന് വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."