മസ്ജിദുല്‍ അഖ്‌സയില്‍ വീണ്ടും ഇസ്‌റാഈല്‍ അതിക്രമം; നിസ്‌ക്കരിക്കാനെത്തിയ ഫലസ്തീനികളെ ബലം പ്രയോഗിച്ച് പുറത്താക്കി
ജറൂസലേം: പതിവുപോലെ റമദാനില്‍ ഫലസ്തീനികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ഇസ്‌റാഈല്‍ തുടക്കമിട്ടിരിക്കുന്നു. ശനിയാഴ്ച രാത്രി മസ്ജിദുല്‍ അഖ്‌സയില്‍ ഇരച്ചു കയറിയ ഇസ്‌റാഈല്‍ സൈന്യം അവിടെ പ്രാര്‍ത്ഥനക്കെത്തിയ നൂറുകണക്കിന് ഫലസ്തീനികളെ ബലംപ്രയോഗിച്ച് പുറത്താക്കി. ഇതിന്റെ വീഡിയോകള്‍ പുറത്തു വന്നിട്ടുണ്ട്. റമദാനിലെ ആദ്യത്തെ വെള്ളിയാഴ്ച നൂറുകണക്കിനാളുകള്‍ ഇവിടെ ജുമുഅ നിസ്‌ക്കരിക്കാനെത്തിയിരുന്നു.
സൈന്യം ആളുകളെ ബലമായി പിടിക്കുന്നതും പുറത്തേക്ക് തള്ളുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഹസ്ബുനല്ലാഹു വനിഅ്മല്‍വകീല്‍, മുഹമ്മദ് നായകനായ ഒരു രാജ്യം ഒരിക്കലും തല കുനിക്കില്ല എന്നൊക്കെ മുഴക്കിക്കൊണ്ടാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഫലസ്തീന്‍ ജനത പുറത്തേക്ക് പോകുന്നത്.
BREAKING: Israeli occupation forces storm Al-Aqsa Mosque and expel the worshippers. pic.twitter.com/7lvfxqI9xH
— PALESTINE ONLINE ?? (@OnlinePalEng) March 25, 2023
ഫലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2023ല്‍ മാത്രം ഇസ്‌റാഈല്‍ ആക്രമണത്തില്‍ 16 കുട്ടികളടക്കം 86 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2000 ത്തിന് ശേഷമുണ്ടായിട്ടുള്ള ഏറ്റവും വലിയ പ്രതിസന്ധിക്കാണ് മേഖലയിപ്പോള്‍ സാക്ഷ്യം വഹിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
lsraeli forces are storming Al Aqsa Mosque, attacking and forcing all Palestinian worshippers out? pic.twitter.com/gszi0kRF3e
— Haneen Majed (@Haneen9608) March 25, 2023
അതിനിടെ, റമദാനിന് മുന്നോടിയായി ഇസ്‌റാഈലും ഫലസ്തീനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുന്നതായി റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതില്‍ ലോക രാഷ്ട്രങ്ങളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സമവായ ശ്രമങ്ങള്‍ക്ക് ജോര്‍ദ്ദാന്‍ മുന്‍കൈ എടുത്തതെന്നും വാര്‍ത്തകളുണ്ട്.
“A nation whose leader is Muhammad will not bow down.”
— Gutsy Voice (@GutsyVoice) March 25, 2023
These were the words chanted by Palestinians after being expelled from Al-Aqsa Mosque this evening by Israeli occupation forces. #Palestine #AlAqsaMosque pic.twitter.com/9b88wqiTBv
കഴിഞ്ഞ മാസം ഫെബ്രുവരിയില്‍ ജോര്‍ദ്ദാനില്‍ വെച്ച് നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ ഹുവാരയില്‍ കുടിയേറ്റക്കാര്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഫലസ്തീന്‍ പൗരന്‍ കൊല്ലപ്പെടുകയും 400 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."