HOME
DETAILS
MAL
കേരളത്തിലും സര്‍ക്കാര്‍ രൂപീകരിക്കാനാകും; ആം ആദ്മി പാര്‍ട്ടി ട്വന്റി20 സഖ്യം പ്രഖ്യാപിച്ച് കെജ്രിവാള്
backup
May 15 2022 | 13:05 PM
കൊച്ചി: ആം ആദ്മി പാര്‍ട്ടി ട്വന്റി20 സഖ്യം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി (എഎപി) നേതാവുമായ അരവിന്ദ് കേജ്രിവാള്.
ജനക്ഷേമമുന്നണിഎന്ന പേരും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലും സര്‍ക്കാരുണ്ടാക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് സാധിക്കുമെന്നും അതിന് സത്യസന്ധതമാത്രമാണ് ആവശ്യമെന്നും കെജ്രിവാള് പറഞ്ഞു. ഡല്‍ഹിയില്‍ എന്തു കാര്യം നടക്കാനും കൈക്കൂലി നല്‍കണമായിരുന്നു.
എന്നാല്‍ എഎപി അധികാരത്തില്‍ വന്നതോടെ ഡല്‍ഹിയില്‍ കൈക്കൂലി ഇല്ലാതാക്കിയെന്ന് കേജ്രിവാള് പറഞ്ഞു. കിഴക്കമ്പലത്തു നടക്കുന്ന പൊതു സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."