HOME
DETAILS
MAL
വിദ്യാര്‍ഥികളെ അധ്യാപകന് പീഡിപ്പിച്ച കേസ്: സ്കൂള്‍ അധികൃതര്‍ക്കെതിരെയും അന്വേഷണം ആരംഭിച്ചു
backup
May 15 2022 | 15:05 PM
മലപ്പുറം: സെന്റ് ജെമ്മാസ് സ്കൂളില റിട്ട അധ്യാപകനെതിരായ പോക്സോ കേസില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ പൊലിസും വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചു
കേസില്‍ സെന്റ് ജെമ്മാസ് സ്കൂള്‍ റിട്ട. അധ്യാപകനും മലപ്പുറം നഗരസഭ മുന്‍ സി.പി.എം കൗണ്‍സിലറുമായ കെ.വി ശശികുമാര്‍ റിമാന്‍ഡിലാണ്. ഇയാള്‍ക്കെതിരെ നേരത്തേ വിദ്യാര്‍ഥികള്‍ നല്കിയ പരാതികള്‍ സ്കൂള്‍ അധികൃതര്‍ മുഖവിലക്കെടുത്തില്ലെന്ന പരാതിയാണ് പൊലീസ് പരിശോധിക്കുന്നത്.
അധ്യാപകനെതിരായ പീഡനപരാതി പൊലീസിന് കൈമാറാത്തത് ഗുരുതരമായ കുറ്റമാണ്. നടപടികള്‍ പൂര്‍ത്തിയാക്കി സ്കൂള്‍ അധികൃതരില്‍നിന്നുള്‍പ്പെടെ മൊഴിയെടുക്കാനാണ് പൊലിസ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."