ദുബൈയില്‍ നിന്നും ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്ക് ഇനി എയര്‍ ഇന്ത്യ ഇല്ല
ദുബൈ: കോഴിക്കോട്ടേക്ക് ദുബൈയില്‍ നിന്നും ഷാര്‍ജയില്‍ നിന്നുമുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസ് ഇന്നു മുതല്‍ ഉണ്ടാവില്ല. ഇനി ഈ രണ്ടിടങ്ങളില്‍ നിന്നും കോഴിക്കോട്ടേക്ക് എക്‌സ്പ്രസ്സ് മാത്രമായിരിക്കും സര്‍വീസ് നടത്തുകയെന്നും വേനല്‍ക്കാല ഷെഡ്യൂളിന്റെ ഭാഗമായാണീ മാറ്റമെന്നും ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യയുടെ ടിക്കറ്റ് ബുക് ചെയ്തവര്‍ അതുസംബന്ധിച്ച് ഫോണ്‍ നമ്പറിലും ഇമെയിലിലുമുള്ള അറിയിപ്പ് ശ്രദ്ധിക്കാനും അതനുസരിച്ച് ഡിപാര്‍ച്ചര്‍ സമയം, പിഎന്‍ആര്‍ നമ്പര്‍ എന്നിവ മനസ്സിലാക്കാനും പേരും ഫോണ്‍ നമ്പറിലെ കൃത്യതയും മുന്‍കൂട്ടി ഉറപ്പു വരുത്താനും അധികൃതര്‍ ഉണര്‍ത്തി.
എഐ 997, എഐ 998, എഐ 937, എഐ 903, എഐ 904, എഐ 994, ഐഎക്‌സ് 247, ഐഎക്‌സ് 248, ഐക്‌സ് 141, ഐഎക്‌സ് 142 വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ അതാതു വിമാന കമ്പനികളുമായി ബന്ധപ്പെട്ട് റീബുക്കിങ് ചെയ്യാനും സമയ വ്യത്യാസം മനസ്സിലാക്കാനും അധികൃതര്‍ നിര്‍ദേശിച്ചു. എയര്‍ ഇന്ത്യ കൊച്ചിയിലേക്ക് നടത്തിയിരുന്ന പ്രതിവാരമുള്ള 21 സര്‍വീസുകള്‍ മൂന്നിലൊന്നായി കുറച്ചിട്ടുണ്ട്. അതായത്, 7 എയര്‍ ഇന്ത്യ സര്‍വീസുകള്‍ മാത്രമേ ഇനി കൊച്ചിയിലേക്കുണ്ടാവുകയുള്ളൂ. വലിയ മെട്രോകളില്‍ എയര്‍ ഇന്ത്യയും ചെറു നഗരങ്ങളില്‍ എക്‌സ്പ്രസ്സും സര്‍വീസ് നടത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
എക്‌സ്പ്രസ്സ് സര്‍വീസ് നടത്തിയിരുന്ന മുംബൈ, ഡെല്‍ഹി റൂട്ടില്‍ എയര്‍ ഇന്ത്യ പകരം സര്‍വീസ് നടത്തും. വലിയ മെട്രോകളിലെ മെയിന്‍ സര്‍വീസിന് പുമെ, ഡ്രീം ലൈനറുകളും നിലനിര്‍ത്തിയപ്പോള്‍ കൊച്ചി അടക്കമുള്ള ചിലേടങ്ങളില്‍ അത് നിര്‍ത്തലാക്കി. അതനുസരിച്ച്, ഡെല്‍ഹി, മുംബൈ തുടങ്ങിയ സെക്ടറുകളിലെ ഡ്രീംലൈനര്‍ നിലനിര്‍ത്തുകയും ചെയ്തു.
കൊച്ചിയിലേക്ക് ആകെയുണ്ടായിരുന്ന ഏക ഡ്രീംലൈനര്‍ ഈ മാസം 10ന് പിന്‍വലിച്ചു. 256 പേര്‍ക്ക് (18 ബിസിനസ് കഌസ് ഉള്‍പ്പെടെ) യാത്ര ചെയ്യാവുന്ന ഡ്രീംലൈനറിന് പകരം 170 പേര്‍ക്കുള്ള (12 ബിസിനസ് കഌസ് ഉള്‍പ്പെടെ) ചെറിയ വിമാനമാണ് കൊച്ചിയിലേക്ക് പകരം സര്‍വീഅസിനായി ഉള്ളത്.
ദുബൈയില്‍ നിന്നും ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്കും, ഗോവയിലേക്കും, ഇന്‍ഡോറിലേക്കും എക്‌സ്പ്രസ്സ് സര്‍വീസ് നത്തുന്നതാണ്. കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ, എക്‌സ്പ്രസ്സ് വിമാനങ്ങളുടെ സമയത്തില്‍ മാറ്റും വരുത്തിയിട്ടുമുണ്ട്. ഒക്ടോബര്‍ വരെ ഈ സമയ മാറ്റം നിലനിന്നേക്കും. പുതിയ സമയ ക്രമവും വിമാന വിവരങ്ങളും അറിയാന്‍ എയര്‍ ഇന്ത്യാ വെബ്‌സൈറ്റ് ശ്രദ്ധിക്കാനും എയര്‍ ഇന്ത്യ, എക്‌സ്പ്രസ്സ് അധികൃതര്‍ യാത്രക്കാരോടാവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."