സ്വർണം ഇടിച്ചിട്ട് ലവ്ലിന: ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് നാലാം സ്വർണം
ന്യൂഡൽഹി: വനിതകളുടെ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് നാലാം സ്വർണ്ണം. വനിതകളുടെ 75 കിലോ വിഭാഗത്തിൽ ലവ്ലിന ബോര്ഗൊഹെനാണ് ഇന്ത്യയ്ക്കായി വീണ്ടും സ്വർണം ഇടിച്ചിട്ടത്. ഓസ്ട്രേലിയന്‍ താരം കൈറ്റ്ലിന് പാര്‍ക്കറെ പരാജയപ്പെടുത്തിയാണ് ലവ്ലിന സ്വർണം നേടിയത്.
5-2 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം ലവ്ലിന ബോര്ഗൊഹെൻ വിജയിച്ചത്. ഒളിമ്പിക്സ് മെഡൽ ജേതാവായ ലവ്ലിനായുടെ ആദ്യ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമാണ് ഇത്. ടോക്യോ ഒളിമ്പിക്സിലാണ് ഇന്ത്യയ്ക്കായി ലവ്ലിന വെങ്കലമെഡല്‍ നേടിയത്.
ഇന്ന് ഇന്ത്യയുടെ നിഖാത് സരിനും ഇന്ത്യക്കായി സ്വർണം നേടിയിരുന്നു. 50 കിലോ വിഭാഗത്തിലായിരുന്നു താരത്തിന്റെ നേട്ടം. നേരത്തെ, 81 കിലോഗ്രാം വിഭാഗത്തിൽ സവിറ്റി ബുറയും 48 കിലോഗ്രാം വിഭാഗത്തിൽ നീതു ഘൻഘാസും സ്വർണം നേടിയിരുന്നു. ഇതോടെ ഇന്ത്യയുടെ സ്വർണനേട്ടം നാലായി ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."