ജനങ്ങളെ തെരുവാധാരമാക്കുന്ന സർക്കാരല്ല കേരളത്തിലേതെന്ന് മുഖ്യമന്ത്രി
ലൈഫ് മിഷൻ: 20,808
വീടുകളുടെ താക്കോൽ
കൈമാറ്റത്തിന്റെ ഉദ്ഘാടനം
നിർവഹിച്ചു
തിരുവനന്തപുരം
വികസനത്തിന്റെ ഭാഗമായി ജനങ്ങളെ തെരുവാധാരാമാക്കാൻ ഉദ്ദേശിക്കുന്ന സർക്കാരല്ല കേരളത്തിലുള്ളതെന്നും വികസന പദ്ധതികൾക്കായി ഭൂമി വിട്ടുനൽകുന്ന എല്ലാവർക്കും സംതൃപ്തി നൽകുന്ന പുനരധിവാസ പാക്കേജാണ് പൂർത്തിയാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
നടക്കില്ലെന്നു കരുതിയ പല പദ്ധതികളും ഇപ്പോൾ യാഥാർഥ്യമായി നമ്മുടെ കൺമുന്നിലുണ്ട്. വികസനത്തിനായി സ്ഥലം വിട്ടുകൊടുക്കേണ്ടി വന്നാൽ കഷ്ടനഷ്ടം അനുഭവിക്കേണ്ടിവരില്ലെന്നതു നാടിന്റെ അനുഭവമായി മാറിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ 100ദിന പദ്ധതിയിൽപ്പെടുത്തി ലൈഫ് മിഷന്റെ ഭാഗമായി പൂർത്തിയാക്കിയ 20,808 വീടുകളുടെ താക്കോൽ കൈമാറ്റത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."