പ്രധാനമന്ത്രിക്ക് കത്തയച്ചത് പത്തുലക്ഷം വിദ്യാര്‍ഥികള്‍ പ്രതിഷേധങ്ങളൊന്നും ഫലം കണ്ടില്ല
കൊച്ചി: കേരളത്തില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിനെതിരേ ഇതിനോടകം നിരവധി പ്രതിഷേധങ്ങളാണ് നടന്നിരിക്കുന്നത്. സംസ്ഥാനത്തെ 10ലക്ഷം വിദ്യാര്‍ഥികളാണ് തെരുവുനായ ശല്യത്തില്‍ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചത്.
സാമൂഹ്യപ്രവര്‍ത്തകനും പ്രമുഖവ്യവസായിയുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നിരാഹാരസമരം, ജനസേവാശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലിയുടെ സമരം തുടങ്ങി പ്രതിഷേധങ്ങള്‍ നിരവധി നടന്നിട്ടും പ്രയോജനമുണ്ടാകുന്നില്ലെന്നാണ് ഈരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായം. കേരളത്തില്‍ വിറ്റഴിക്കുന്ന മരുന്നുകമ്പനികളുടെ സ്‌പോണ്‍സര്‍മാരാണ് തെരുവുനായ സ്‌നേഹികളെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 2014ല്‍ മരുന്ന് കമ്പനി മേധാവികള്‍ക്കായി ദല്‍ഹിയില്‍ നടന്ന പവര്‍ പോയിന്റ് പ്രസന്‍േറഷനില്‍ വ്യക്തമാക്കുന്നത് പേവിഷ മരുന്ന് രംഗത്ത് ലോകത്തെ ഏറ്റവും പ്രധാന വിപണി ഇന്ത്യയാണെന്നാണ്. 104 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ (ഏകദേശം 6750 കോടി രൂപ) പേവിഷ മരുന്ന് വില്‍പനയാണ് പ്രതിവര്‍ഷം ഇന്ത്യയില്‍ നടക്കുന്നത്. ഇതില്‍ പകുതി കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റ് ആശുപത്രികളിലും ബാക്കി സ്വകാര്യ ആശുപത്രികളിലുമാണ് ചെലവാകുന്നതും. മൂന്ന് പ്രമുഖ കമ്പനികളാണ് ഇന്ത്യയില്‍ പേവിഷ പ്രതിരോധ മരുന്ന് വില്‍പ്പന നിയന്ത്രിക്കുന്നതും. ഇന്ത്യയില്‍ നായ്ക്കളുടെ കടിയേല്‍ക്കുന്നവരില്‍ ഭൂരിഭാഗവും കേരളത്തിലായതിനാല്‍ മരുന്നുകളുടെ മുന്തിയ വിപണിയും കേരളമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."