കെ.സുധാകരനെതിരായ കേസ് കോടതി വരാന്തയില്‍ പോലും നില്‍ക്കില്ല: വി.ഡി സതീശന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശത്തിന്റെ പേരില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ കേസെടുത്തതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സുധാകരനെതിരായ കേസ് കോടതി വരാന്തയില്‍ പോലും നില്‍ക്കില്ലെന്ന് സതീശന് പറഞ്ഞു.
കേരള രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ വിവാദ പരാമര്‍ശം നടത്തിയ ആളാണ് പിണറായി. പരനാറി പ്രയോഗവും, കുലംകുത്തിയും, നികൃഷ്ട ജീവിയുമൊക്കെ ഉദാഹരണം മാത്രം. എന്നിട്ട് ആരെങ്കിലും അദ്ദേഹത്തിനെതിരേ കേസെടുത്തിരുന്നോ.
വര്‍ഗീയ പരാമര്‍ശം നടത്തിയതിന് അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങി ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ട് പോലും പി.സി ജോര്‍ജിനെതിരേ മിണ്ടുന്നില്ല. മിണ്ടാന്‍ കഴിയില്ലെന്നും തൃക്കാക്കരയില്‍ മത്സരിക്കുന്നത് അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിയാണെന്നും വി.ഡി സതീശന് കുറ്റപ്പെടുത്തി.
കൊച്ചി കോര്പറേഷന് ഉപതെരഞ്ഞെടുപ്പില്‍ പരസ്യമായി സിപിഎം ബിജെപിയെ സഹായിച്ചു. അധികാരം നഷ്ടമാകാതിരിക്കാനാണ് വോട്ട് മറിച്ചത്. പി രാജീവ് വടി കൊടുത്ത് അടി വാങ്ങരുത് എന്നും സതീശന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."