ഇനി സാധാരണക്കാര്‍ക്കും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ബ്ലൂ ടിക് നേടാം; എങ്ങനെയെന്നറിയാം
ട്വിറ്റര്‍ മാതൃകയില്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇനി പണമടച്ച് ബ്ലൂ ടിക്ക് വെരിഫിക്കേഷന് നേടാം. നടപടിക്ക് ഇന്ത്യയിലും തുടക്കമിട്ടതായി മെറ്റ വ്യക്തമാക്കി.
പ്രൊഫൈല്‍ വെരിഫിക്കേഷന് നടത്താന്‍ ട്വിറ്ററിന്റെ അതേ പാതയാണ് സബ്സ്ക്രിപ്ഷനില്‍ മെറ്റയും പിന്തുടരുന്നത്. പരസ്യേതര വരുമാനം കൂട്ടുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.
പണമടച്ച് സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിച്ചാല്‍ ആര്‍ക്കും തങ്ങളുടെ ഫേസ്ബുക്ക്,ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ ബ്ലൂ ടിക് സ്വന്തമാക്കാം.
ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഉപയോക്താക്കള്‍ അതത് ഫോണിലെ ആപ്പുകള്‍ മുഖേന വെരിഫിക്കേഷന് നേടുമ്പോള്‍ നല്‍കേണ്ട പ്രതിമാസ വരിസംഖ്യ 1,450 രൂപയായിരിക്കും.വെബിലൂടെയാണെങ്കില്‍ ഫീസ് അല്പം കുറവായിരിക്കും,1099 രൂപ.
വെരിഫിക്കേഷനായി ഇപ്പോള്‍ അപേക്ഷിച്ചാല്‍ 'വെയിറ്റിംഗ് ലിസ്റ്റില്‍' ഇടംനേടാം. പിന്നീട് സെലക്ടായവരുടെ അക്കൗണ്ട് വെരിഫൈഡ് ആവും.
അതേ സമയം നിലവില്‍ ന്യൂസിലന്‍ഡ്,ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. വൈകാതെ മറ്റ് രാജ്യങ്ങളിലും ഈ സേവനം നടപ്പിലാക്കുമെന്ന് മെറ്റ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."