
മുടി കൊഴിച്ചിലിന് എന്തെല്ലാം പരീക്ഷിച്ചു? ഇതാ രണ്ടു പരിഹാരമാര്‍ഗങ്ങള്‍ കൂടി, ഇത് ബെസ്റ്റാണ് എങ്ങനെ എന്നല്ലേ…?
തലമുടി കൊഴിയുന്നുണ്ടോ.? എന്തൊക്കെ ഉപായങ്ങളാണ് നിങ്ങള്‍ പരിഹാരമായി ചെയ്യുന്നത്. ചെയ്യാത്തത് എന്തൊക്കെയാണ്. ? അങ്ങാടിമരുന്നുകളും നാടന്‍ രീതികളും മുതല്‍ മുടികൊഴിച്ചില്‍ തടയാന്‍ എത്രയെത്ര രീതികള്‍ പരീക്ഷിച്ചു. എന്തെല്ലാം ഓയിലുകള്‍ പുരട്ടി. എന്നിട്ടും പരിഹാരമുണ്ടോ ? ചോദിച്ചാല്‍ ഇല്ലെന്നാണുത്തരം അല്ലേ. എന്നാല്‍ ഇതാ ഒന്നല്ല രണ്ടു പരിഹാരം കൂടി. ഇതൊന്നു പരീക്ഷിച്ചുനോക്കൂ.
അതിനു മുമ്പ് എന്തുകൊണ്ടാണ് മുടി കൊഴിയുന്നത്. ? അറിയുമോ ? കാലാവസ്ഥ പ്രധാന കാരണമാണ് മുടി കൊഴിച്ചിലിന്, മാനസിക സമ്മര്‍ദം മറ്റൊരു കാരണവും. ഹോര്‍മോണ്‍ വ്യതിയാനം മൂലവും മുടികൊഴിച്ചിലുണ്ടാകുന്നു. ഇവിടെയൊക്കെ ഷാമ്പുവോ പ്രമുഖ കമ്പനികളുടെ ഓയിലോ പരീക്ഷിച്ചാല്‍ പരിഹാരമുണ്ടാകില്ല. മനസിന്റെ അസുഖത്തിന് ചികിത്സിക്കുകയാണ് ആദ്യം വേണ്ടത്. ഹോര്‍മോണ്‍ വ്യതിയാനത്തിന്റെ കാരണം കണ്ടെത്തി ചികിത്സിക്കണം. ആ പ്രശ്നത്തിന് പരിഹാരമായാല്‍ മുടികൊഴിച്ചിലിനും പരിധിവരേ പരിഹാരമാകും.
അങ്ങനെ പല കാരണങ്ങളാണ് മുടികൊഴിച്ചിലിന്റെ കാരണങ്ങളായി എണ്ണുന്നത്. ഇനിയും വ്യക്തമാകാത്ത കാരണങ്ങളും കാണും. ഓരോ ദിവസവും എല്ലാവരിലും അയ്യായിരത്തിലേറെ മുടി കൊഴിയുന്നുവെന്നാണ് പറയുന്നത്. കേട്ടപ്പോള്‍ ഞെട്ടിയോ? എന്നാല്‍ സത്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. എണ്ണം കൂടിയാല്‍ വലിയ പ്രശ്നമാണെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
നെല്ലിക്കയിലെ ഔഷധം പ്രശസ്തമാണ്. ചുക്കില്ലാത്ത കഷായം ഇല്ലെന്നു പറഞ്ഞതുപോലെ നെല്ലിക്കയില്ലാത്ത ഔഷധവുമില്ല. എന്നാല്‍ മുടികൊഴിച്ചിലിനും നെല്ലിക്ക ബെസ്റ്റാണ്. നെല്ലിക്ക താരനെ അകറ്റും. മുടിയുടെ തിളക്കം കൂട്ടും. മുടിയെ പരിപോഷിപ്പിക്കും. നെല്ലിക്കയിലെ കാല്‍സ്യം ആരോഗ്യമുള്ള മുടിയെ പ്രോത്സാഹിപ്പിക്കുന്നു. ഇത് മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഭക്ഷണത്തില്‍ നെല്ലിക്ക ചേര്‍ക്കുന്നത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും കാരണമാകുന്നുണ്ട്.
മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കുന്ന ഒട്ടേറെ സവിശേഷതകള്‍ നെല്ലിക്കയിലുണ്ട്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. മുടിയെ പോഷിപ്പിക്കുന്നു. താരന് കുറയ്ക്കാന്‍ സഹായിക്കുന്നു. നെല്ലിക്കയിലെ വിറ്റാമിന്‍ സി ശരീരത്തിലെ ആന്റിഓക്സിഡന്റുകള്‍ ഇരട്ടിപ്പിക്കുന്നു. താരന് മൂലമുണ്ടാകുന്ന ചൊറിച്ചില്‍ അകറ്റാന്‍ കഴിയുന്ന ആന്റിഇന്‍ഫ്ളമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും നെല്ലിക്കയിലുണ്ട്.
ഉലുവയും മുടിക്ക് മികച്ച പരിചരണം നല്കുന്നു. മുടികൊഴിച്ചില്‍ നിയന്ത്രിക്കാനും ഉലുവ ഉത്തമമാണ്. കുറച്ച് ഉലുവ രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് അരച്ച് പേസ്റ്റ് രൂപമാക്കണം. നെല്ലിക്ക പൊടി ചേര്‍ത്ത് മുടിയില്‍ തേക്കാം. 15 മിനുട്ടിന് ശേഷം കഴുകി കളയാം. നെല്ലിക്ക ചര്‍മ്മം വൃത്തിയാക്കും. മുടിക്ക് തിളക്കം നല്‍കും. അകാല നരയില്‍ നിന്ന് മുടിയെ സംരക്ഷിക്കുവാനും കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മെസിക്ക് മുന്നിലുള്ളത് രണ്ട് ഇതിഹാസങ്ങൾ മാത്രം; ഒന്നാമതെത്താൻ ഇനിയും ഫ്രീ കിക്ക് ഗോളുകൾ പിറക്കണം!
Football
• 6 days ago
ഇന്ത്യയ്ക്ക് മാത്രമായി വ്യോമാതിര്‍ത്തി തുറന്ന് ഇറാന്; മൂന്ന് പ്രത്യേക വിമാനങ്ങളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കും
International
• 6 days ago
ഇസ്റാഈല്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ യുഎസും പങ്കാളി; അമേരിക്കന്‍ ഭരണകൂടവുമായി ഒരു ചര്‍ച്ചയുമില്ലെന്ന് ഇറാന്
International
• 6 days ago
ഒറ്റ ഗോളിൽ ലോകത്തിലെ ആദ്യ താരമായി; ഫുട്ബോളിൽ പുതിയ ചരിത്രം കുറിച്ച് മെസി
Football
• 6 days ago
ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്
Kerala
• 6 days ago
ഇരുചക്ര വാഹനങ്ങൾക്ക് എബിഎസും രണ്ട് ഹെൽമെറ്റും നിർബന്ധം; നിയമം 2026 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ
National
• 6 days ago
ഗസ്സയിൽ ആക്രമം അഴിച്ചുവിട്ട് ഇസ്റാഈൽ; ഇന്ന് 34 മരണം, സഹായ വിതരണ കേന്ദ്രത്തിൽ കൂട്ടമരണം
International
• 6 days ago
കൊല്ലത്ത് ഭാര്യയെ ഭർത്താവ് കത്രിക ഉപയോഗിച്ച് കുത്തിക്കൊന്നു
crime
• 6 days ago
മയക്കുമരുന്ന് കള്ളക്കടത്ത്, അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുമായും ബന്ധം; രണ്ട് അറബ് പൗരൻമാർ അറസ്റ്റിൽ
uae
• 6 days ago
പുതിയ വിദേശ വ്യാപാര മന്ത്രാലയം സ്ഥാപിച്ചു; സാമ്പത്തിക മന്ത്രാലയത്തിന് പുതിയ പേര് നൽകി; മാറ്റങ്ങളുമായി യുഎഇ
uae
• 6 days ago
ഹജ്ജ് തീർത്ഥാടകരുടെ സംതൃപ്തി വിലയിരുത്താൻ ഇ-സർവേ ആരംഭിച്ച് സഊദി അറേബ്യ
Saudi-arabia
• 6 days ago
കന്യാകുമാരിയിൽ ദളിത് യുവാവിനെ പെൺസുഹൃത്തിന്റെ വീടിന്റെ മുകൾ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരഭിമാനക്കൊലയെന്ന് ആരോപണം
National
• 6 days ago
നിലമ്പൂരിലേക്ക് ആരെയും പ്രത്യേകം ക്ഷണിച്ചിട്ടില്ല; ശശി തരൂർ സ്റ്റാർ ക്യാമ്പയിനർ ലിസ്റ്റിൽ ഉള്ള വ്യക്തി: സണ്ണി ജോസഫ്
Kerala
• 6 days ago
ദുബൈ-ഇന്ത്യ യാത്രക്കാർക്ക് തിരിച്ചടി: ഒന്നിലധികം ആഭ്യന്തര, അന്തർദേശീയ വിമാന സർവിസുകൾ റദ്ദാക്കി എയർ ഇന്ത്യ
uae
• 6 days ago
വീടില്ലാത്തവർക്ക് വീടൊരുങ്ങും; ന്യൂനപക്ഷങ്ങൾക്കുള്ള ഭവന പദ്ധതി സംവരണം വർധിപ്പിച്ച് കർണാടക സർക്കാർ
National
• 6 days ago
ജൂലൈ ഒന്ന് മുതൽ സഊദിയിൽ പുതിയ ഭക്ഷ്യ ലേബലിംഗ് നിയമങ്ങൾ പ്രാബല്യത്തിൽ
Saudi-arabia
• 6 days ago
സമ്മര്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഗോള്‍ഡന്‍; യുഎഇയിലെ എല്ലാ ഷോറൂമുകളിലും മൂന്നാഴ്ച നീളുന്ന വന്‍ ഓഫറുകള്‍ | Malabar Gold & Diamonds Golden Summer Offers
uae
• 6 days ago
കണ്ണൂരിലെ റസീനയുടെ ആത്മഹത്യ: സദാചാര പൊലിസിങ് നടന്നെന്ന് പൊലിസ്, ഇല്ലെന്നും കാരണം ആൺസുഹൃത്തെന്നും കുടുംബം
Kerala
• 6 days ago
കൊട്ടാരക്കരയിൽ പൊലിസുകാർക്ക് നേരെ ട്രാൻസ്ജെൻഡേഴ്സിന്റെ ആക്രമണം; 20 പേരെ റിമാൻഡ് ചെയ്തു
Kerala
• 6 days ago
ഇസ്റാഈലിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങൾ; ഇറാൻ - ഇസ്റാഈൽ സംഘർഷം ശക്തം
National
• 6 days ago
30,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന അവകാശവാദവുമായി പി.വി അൻവർ; സിപിഎം തകരും, പിണറായിസം കാൻസറാണെന്നും അൻവർ
Kerala
• 6 days ago