കിസാന്‍ സഭ കാര്‍ഷിക സെമിനാര്‍
അമ്പലപ്പുഴ: ഭൂപരിഷ്‌കരണത്തില്‍ കാലോചിതമായ മാറ്റം വേണമെന്ന് കിസാന്‍ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി സത്യന്‍ മൊകേരി. അമ്പലപ്പുഴ ടൗണ്‍ഹാളിലാരംഭിച്ച കിസാന്‍ സഭ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം. കൃഷിവകുപ്പിന് നാഥനുണ്ടെന്ന തോന്നല്‍ ഇപ്പോള്‍ കര്‍ഷകര്‍ക്കുണ്ടായിട്ടുണ്ട്. രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. നെല്‍വയലുകള്‍ മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാതിരിക്കാനും കൃഷി ഭൂമി തരിശിടുന്നതും ഒഴിവാക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വാഗതസംഘം പ്രസിഡന്റ് കമാല്‍ എം മാക്കിയില്‍ അധ്യക്ഷനായിരുന്നു. സി പി ഐ ജില്ലാ സെക്രട്ടറി റ്റി ഡി ആഞ്ചലോസ്, എ ശിവരാജന്‍, അഡ്വ ജോയിക്കുട്ടി ജോസ്, പി സുരേന്ദ്രന്‍ , എന് സുകുമാരന്‍ പിളള,. അഡ്വ ആര്‍ ശ്രീകുമാര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുള്‍കരീം ക്ലാസ് നയിച്ചു. ഇന്ന് രാവിലെ 9ന് പ്രതിനിധി സമ്മേളനവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."