ആധാര്‍ നമ്പറും ഫോണ്‍ നമ്പറും മാത്രം മതി ഈസിയായി പണം പിന്‍വലിക്കാം, അറിയാം കൂടുതലായി
ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ആധാര്‍ നമ്പറുപയോഗിച്ച് പണമെടുക്കാം. അതും വളരെ ഈസിയായി ആധാര്‍ ബേസ്ഡ് പേയ്‌മെന്റ് സിസ്റ്റത്തിലൂടെ (AEPS). പേയ്‌മെന്റുകള്‍ നടത്താന്‍ ആധാര്‍ ബയോമെട്രിക് പ്രാമാണീകരണ സംവിധാനം ഉപയോഗിക്കുന്ന ഒരു തരം ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമാണ് അധാര്‍ ബേസ്ഡ് പേയ്‌മെന്റ് സിസ്റ്റം. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിച്ചിരിക്കണം.
ഉപഭോക്താവിന് മൈക്രോ എടിഎമ്മിലൂടെ വിനിമയങ്ങള്‍ നടത്താന്‍ സൗകര്യം നല്‍കുന്ന ഡിവൈസുകളിലൂടെയാണ് ഇത് സാധ്യമാവുന്നത്. ഇതിന് ബാങ്കിന്റെ ബിസിനസ് കറസ്‌പോന്‍ഡന്റുമാരുടെ സഹായം ലഭിക്കും. വിവിധതരം സര്‍വീസ് റിക്വസ്റ്റുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് എന്‍പിസിഐ ഇത്തരം ഒരു സംവിധാനം ഒരുക്കിയിരിക്കുന്നത്.
മൈക്രോ എടിഎം/കിയോസ്‌ക്/മൊബൈല്‍ ഡിവൈസുകള്‍ എന്നീ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വിനിമയങ്ങള്‍ നടത്താന്‍ ഇതിലൂടെ സാധിക്കും. ആധാര്‍ ഒഥന്റിക്കേഷന്‍ ഉപയോഗിക്കുന്ന ബാങ്കുകളുടെ അംഗീകാരമുള്ള ബിസിനസ് കറസ്‌പോന്റ്‌സിലൂടെ (ബിസി) ഇത്തരം വിനിമയങ്ങള്‍ നടത്താം.
ആധാര്‍ നമ്പര്‍, ബാങ്കിന്റെ പേര്, എന്റോള്‍മെന്റ് സമയത്ത് നല്‍കിയ ബയോമെട്രിക്, വിനിമയം നടത്തുന്ന ടൈപ് (ആവശ്യമെങ്കില്‍ മാത്രം) എന്നിവയാണ് ഒരു AePS വിനിമയം നടത്താന്‍ ഉപഭോക്താവിന് ആവശ്യമായത്.
മെര്‍ച്ചന്റ് ട്രാന്‍സാക്ഷനുകള്‍ക്കുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്. ആധാര്‍ ബേസ്!ഡ് ബയോമെട്രിക് ഒഥന്റിക്കേഷനിലൂടെയാണ് ഇത്. ഉപഭോക്താവിന്റെ ആധാര്‍ നമ്പര്‍/വിര്‍ച്വല്‍ ഐഡി, ബയോമെട്രിക്‌സ് വിവരങ്ങള്‍ തുടങ്ങിയവ ആക്‌സപ്റ്റ് ചെയ്ത് ഇത്തരത്തിലുള്ള വിനിമയങ്ങള്‍ നടത്താന്‍ സാധിക്കും.
AePS വഴി ഒരു ഉപയോക്താവിന് ലഭ്യമാകുന്ന സേവനങ്ങള്‍
- പണം പിന്‍വലിക്കല്‍
- പണം നിക്ഷേപം
- ഒരു ആധാറില്‍ നിന്നു മറ്റൊരു ആധാറിലേയ്ക്കുള്ള ഫണ്ട് കൈമാറ്റം (അക്കൗണ്ട് ടു അക്കൗണ്ട്)
- ബാലന്‍സ് എന്‍ക്വയറി
ഉപയോക്താക്കള്‍ സേവനങ്ങള്‍ക്കായി ബാങ്ക് ശാഖകള്‍ സന്ദര്‍ശിക്കേണ്ട ആവശ്യം ഇവിടെ വരുന്നില്ല. കാര്‍ഡുകള്‍, ചെക്ക്, പിന്‍, പാസ്‌വേഡ് പോലുള്ള ഒരു നൂലാമാലകളും ഇല്ലാതെ ഇടപാടുകള്‍ പൂര്‍ത്തിയാക്കാം. ആധാര്‍ നമ്പറും, ബാങ്കിന്റെ പേരും മാത്രമാണ് ആവശ്യമുള്ളത്. വേണമെങ്കില്‍ ബിസിനസ് കറസ്‌പോണ്ടന്റുകള്‍ വഴി സേവനം വിട്ടുപടിക്കല്‍ എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."