മൂസെവാലയുടെ കൊലപാതകം എന്‍.ഐ.എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം
ഛത്തിസ്ഗഡ്: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതകത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. സി.ബി.ഐയോ എന്‍.ഐ.എയോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പഞ്ചാബ് മുഖ്യമന്ത്രിക്ക് കത്തയച്ചു.
കൊലപാതകത്തിന് പിന്നിലെ ഗുണ്ടാസംഘം പിടിയിലായതായി പൊലിസ് അറിയിച്ചു. ഗുണ്ടാകുടിപ്പകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. സിദ്ദു മൂസെവാല വെടിയേറ്റ് മരിച്ച മാന്‍സ ജില്ലയില്‍ ഇന്ന് ഹര്‍ത്താലാണ്.
യൂത്ത് അകാലിദള്‍ നേതാവ് വിക്കി മിദ്ദുഖേര കൊലപാതകത്തില്‍ മൂസെവാലയുടെ മാനേജര്‍ ഷഗന്‍പ്രീതിന്റെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്. ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തിന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പഞ്ചാബ് ഡി.ജി.പി വി.കെ ഭാവ്ര പറഞ്ഞു
മൂസെവാലയും രണ്ട് സുഹൃത്തുക്കളും പഞ്ചാബിലെ ജവഹര്‍കെ ഗ്രാമത്തിലേക്ക് ജീപ്പില്‍ പോകുമ്പോഴാണ് അജ്ഞാതസംഘം വെടിയുതിര്‍ത്തത്. ഉടനെ മൂസെവാലയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തം വാര്‍ന്ന് മരണം സംഭവിച്ചു. മൂസെവാലയുടെ കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റു.
സിദ്ദു മൂസെവാല ഉള്‍പ്പെടെ 424 പേരുടെ സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചതിനു പിന്നാലെയാണ് കൊലപാതകം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."