HOME
DETAILS
MAL
വായുവിലൂടെ അതിവേഗം പകരുന്ന കൊറോണ വൈറസ് വിയറ്റ്‌നാമില്‍ കണ്ടെത്തി
backup
May 30 2021 | 20:05 PM
ഹനോയ്: വിയറ്റ്‌നാമില്‍ അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തി. ഇത് വായുവിലൂടെ അതിവേഗം പകരുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍, ബ്രിട്ടീഷ് വകഭേദങ്ങളുടെ സങ്കയരമാണിതെന്ന് വിയറ്റ്‌നാം ആരോഗ്യമന്ത്രി നുയന്‍ താങ് ലോങ് അറിയിച്ചു. വിയറ്റ്‌നാമിലെ 63 മുനിസിപ്പാലിറ്റികളില്‍ 30 ലും ഈ വൈറസ് വകഭേദം കണ്ടെത്തി. ഇതുവരെ നൂറുകണക്കിന് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ലോകാരോഗ്യ സംഘടനയുടെ പട്ടിക പ്രകാരം ബ്രിട്ടന്‍, ഇന്ത്യന്‍, ആഫ്രിക്കന്‍, ബ്രസീല്‍ എന്നീ നാല് വകഭേദങ്ങളാണ് പ്രധാനം. വിയറ്റ്‌നാമില്‍ വ്യാപനം രൂക്ഷമായതോടെയാണ് വൈറസിന്റെ ജനിതക ഘടന പരിശോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."