HOME
DETAILS

സഊദിയിൽ വാഹനാപകടം; ആലപ്പുഴ സ്വദേശിക്ക് ദാരുണാന്ത്യം

  
backup
April 11, 2023 | 4:04 PM

saudi-arabia-accident-alappuzha-native-abdul-salam

റിയാദ്: സഊദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശി മരിച്ചു. ചേർത്തല കുറ്റിയത്തോട് തറയിൽ അബ്ദുൽ സലാം (56) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ തെക്കൻ പ്രവിശ്യയിലെ ബിഷക്കടുത്ത് ഖൈബർ ജനൂബിലുണ്ടായ അപകടത്തിലാണ് മരണം. ഇദ്ദേഹം ഓടിച്ചിരുന്ന കാര്‍ ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

20 വർഷമായി അറേബ്യൻ ട്രേഡിങ്ങ് സപ്ലൈസ് കമ്പനിയിൽ ഗാലക്സി വിഭാഗം സെയിൽസ്‍മാനായിരുന്നു മരിച്ച അബ്ദുൽ സലാം. കുടുംബസമേതം സഊദിയിൽ താമസിച്ച് വരികയായിരുന്നു. റാബിയയാണ് ഭാര്യ. തസ്നീഹ് സുൽത്താന, തൻസീഹ് റഹ്മാൻ എന്നിവർ മക്കളാണ്. കഴിഞ്ഞ ദിവസമാണ് മകൾ തസ്നീഹ് സുൽത്താന സന്ദർശക വിസയിൽ സഊദിയിലെത്തിയത്. മകൻ തൻസീഹ് റഹ്മാൻ തുടർ പഠനാർഥം നാട്ടിലാണ്. പിതാവ് - കൊച്ചു മുഹമ്മദ്. മാതാവ് - സഹറത്ത്. മരുമകൻ - സിൽജാൻ.

ഖമീസ് മുശൈത്ത് മദനി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ പാസ്‌പോര്‍ട്ട് കോടതി വിട്ടുനല്‍കും

Kerala
  •  8 days ago
No Image

യുഎഇയിൽ കനത്ത മഴയും കാറ്റും: റാസൽഖൈമയിൽ വ്യാപക നാശനഷ്ടം, വിമാനത്താവളങ്ങളുടെ പ്രവർത്തനം സാധാരണ നിലയിൽ

uae
  •  8 days ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള; മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞു

Kerala
  •  8 days ago
No Image

കിവീസിന്റെ ഇരട്ട കൊടുങ്കാറ്റുകൾ ചരിത്രത്തിലേക്ക്; അടിച്ചെടുത്തത് ലോക റെക്കോർഡ്

Cricket
  •  8 days ago
No Image

'പുക സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഇന്ധനമില്ല, പഴയ കാറുകള്‍ക്ക് പ്രവേശനമില്ല' ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങള്‍

National
  •  8 days ago
No Image

തന്നെ മനഃപൂര്‍വ്വം മുസ്‌ലിം വിരുദ്ധനാക്കി ചിത്രീകരിക്കുന്നുവെന്ന് വെള്ളാപ്പള്ളി; മലപ്പുറം പാര്‍ട്ടിയായ ലീഗ് എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണെന്നും ആരോപണം

Kerala
  •  8 days ago
No Image

1998ന് ശേഷം ഇതാദ്യം; ആ നിർഭാഗ്യം സഞ്ജുവിനെയും ഇന്ത്യയെയും തേടിയെത്തി

Cricket
  •  8 days ago
No Image

ഹജ്ജ് ഗതാഗത നിയമങ്ങൾ കടുപ്പിച്ച് സഊദി; ലംഘിച്ചാൽ ഒരു ലക്ഷം റിയാൽ വരെ പിഴയും പെർമിറ്റ് റദ്ദാക്കലും

Saudi-arabia
  •  8 days ago
No Image

മസാലബോണ്ടില്‍ ഇ.ഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്ക് അയച്ച നോട്ടിസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

Kerala
  •  8 days ago
No Image

ട്രെയിനിലും ലഗേജിന് പരിധി വരുന്നു; തൂക്കം കൂടിയാല്‍ അധിക നിരക്ക് നല്‍കണം

National
  •  8 days ago