HOME
DETAILS

കോടതി വിധി: മുന്നോക്ക ക്രൈസ്തവര്‍ക്ക് ലഭിക്കുന്നത് ഇരട്ടനേട്ടം

  
backup
May 31, 2021 | 10:03 PM

65123-541203

 

കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം കോടതി റദ്ദ് ചെയ്തതോടെ മുന്നോക്ക ക്രൈസ്തവര്‍ക്ക് ലഭിക്കുന്നത് ഇരട്ടനേട്ടം. ജനസംഖ്യാനുപാതികമായി പദ്ധതി വിഹിതം പുനര്‍നിശ്ചയിക്കണമെന്നാണ് കോടതി ഉത്തരവ്. ഇതുപ്രകാരം ന്യൂനപക്ഷങ്ങള്‍ എന്ന പരിഗണനയില്‍ മുഴുവന്‍ ക്രൈസ്തവര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.


നേരത്തെ മുന്നോക്കം എന്ന പരിഗണനയില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ആനൂകുല്യങ്ങള്‍ മുന്നോക്ക ക്രൈസ്തവര്‍ക്കു ലഭിക്കുന്നത് തുടരുകയും ചെയ്യും. ഇതോടെ മുന്നോക്ക ക്രൈസ്തവര്‍ക്ക് ലഭിക്കുന്നത് ഇരട്ടനേട്ടമാകും.


കോടതി ഉത്തരവ് നടപ്പാക്കിയാല്‍ മുസ്‌ലിം സമുദായത്തിനു ലഭിച്ചിരുന്ന 80 ശതമാനം ആനുകൂല്യം 58.67 ആയി ആയി കുറയും. ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് മൊത്തമായി 40.67 ശതമാനം ലഭിക്കുകയും ചെയ്യും. അതേസമയം, ലത്തീന്‍ കത്തോലിക്ക, പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വിഹിതത്തില്‍ കുറവു വരും.


മുന്നോക്ക വിഭാഗം എന്ന രീതിയില്‍ സംസ്ഥാന മുന്നോക്ക വികസന കോര്‍പറേഷന്റെ കീഴിലുള്ള സമുന്നതിയുടെ എല്ലാ ക്ഷേമപദ്ധതികളും മുന്നോക്ക ക്രൈസ്തവര്‍ക്കും ലഭിക്കുന്നുണ്ട്.


സമുന്നതിയിലൂടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, പരിശീലന കേന്ദ്രങ്ങള്‍, ബിസിനസ് സംരംഭകത്വ വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍ എന്നിവയും ലഭിക്കുന്നു.


മുന്നോക്ക ക്രൈസ്തവര്‍ 10 ശതമാനം സാമ്പത്തിക സംവരണത്തിന്റെ ആനൂകൂല്യവും നേടുന്നുണ്ട്. സിറോ മലബാര്‍, സിറോ മലങ്കര, ഓര്‍ത്തഡോക്‌സ്, യാക്കോബൈറ്റ്‌സ്, മാര്‍ത്തോമ സിറിയന്‍ വിഭാഗങ്ങളിലുള്ളവര്‍ എല്ലാ മുന്നോക്ക ക്ഷേമപദ്ധതികളുടേയും ഉപഭോക്താക്കളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നാഴികക്കല്ല് കയ്യകലെ

Cricket
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ ഏഴ് ജില്ലകൾ

Kerala
  •  3 days ago
No Image

ഉറക്കത്തിൽ തീ പടർന്നതറിഞ്ഞില്ല: ന്യൂയോർക്കിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

National
  •  3 days ago
No Image

സൂപ്പർലീഗ് കേരള: സെമിഫൈനൽ മത്സരങ്ങൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

Kerala
  •  3 days ago
No Image

ഫലസ്തീന്‍ നേതാവ് ബര്‍ഗൂത്തിയെ ജയിലില്‍ വെച്ച് കൊലപ്പെടുത്താന്‍ ഇസ്‌റാഈല്‍ പദ്ധതിയിടുന്നു; മുന്നറിയിപ്പുമായി ഫലസ്തീനിയന്‍ പ്രിസണേര്‍സ് സൊസൈറ്റി

International
  •  3 days ago
No Image

നിലയ്ക്കൽ - പമ്പ റോഡിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരുക്ക്

Kerala
  •  3 days ago
No Image

ബസ് യാത്രക്കാർക്ക് കൂടുതൽ സൗകര്യം: 595 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയാക്കി ദുബൈ

uae
  •  3 days ago
No Image

കാർ ഗ്ലാസ് തകർത്ത് മോഷണം: പ്രതിക്ക് 9,300 ദിർഹം പിഴ ശിക്ഷ വിധിച്ച് അൽ ദഫ്ര കോടതി

uae
  •  3 days ago
No Image

പാര്‍ലമെന്റിലെ എം.പിമാരുടെ പ്രകടനം; പരസ്യസംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 19,790 പേർ; 11,148 പേരെ നാടുകടത്തി

Saudi-arabia
  •  3 days ago