HOME
DETAILS

ജറുസലേമില്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഇസ്രാഈല്‍; പ്രതിഷേധവുമായി ക്രിസ്ത്യന്‍ സഭ

  
backup
April 13 2023 | 08:04 AM

church-criticises-israels-restrictions-on-easter-prayers

ജറുസലേം: ഈസ്റ്റര്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് വിശ്വാസികള്‍ക്ക് മേലെ ഇസ്രാഈല്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭ.


ഇസ്രാഈല്‍ അധിനിവേശ കിഴക്കന്‍ ജെറുസലേമിലെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് ഇസ്രാഈല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെയാണ് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയും വിവിധ സംഘടനകളും രംഗത്ത് വന്നിരിക്കുന്നത്.

ശനിയാഴ്ച നടക്കാനിരിക്കുന്ന ക്രിസ്ത്യന്‍ വിശ്വാസികളുടെ പ്രധാന ആഘോഷമായ ഹോളി ഫയറില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്താനുള്ള ഇസ്രാഈലിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാണ്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 20 ശതമാനത്തോളം വിശ്വാസികളെയെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ ഹോളി ഫയര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കേണ്ടെന്നാണ് ഇസ്രാഈല്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഹോളി സെപല്‍ച്ചര്‍ ദേവാലയത്തില്‍ വെച്ച് നടക്കുന്ന ഹോളി ഫയര്‍ ആഘോഷങ്ങള്‍ പൗരസ്ത്യ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ വിശ്വാസികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.

'ഞങ്ങള്‍ ഞങ്ങളുടെ പരമ്പരാഗത വിശ്വാസങ്ങളിലും ആചാരങ്ങളിലും മാറ്റങ്ങള്‍ വരുത്താന്‍ താത്പര്യപ്പെടുന്നില്ല. രണ്ട് സഹസ്രാബ്ദങ്ങളായി ഞങ്ങള്‍ തുടരുന്ന ആചാരങ്ങളില്‍ താത്പര്യമുള്ളവര്‍ക്കെല്ലാം പങ്കെടുക്കാന്‍ കഴിയണം,' ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയും അര്‍മേനിയന്‍ പാത്രിയാര്‍ക്കേട്ടും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയാല്‍ 1800 പേര്‍ക്ക് മാത്രമേ ഹോളി സെപല്‍ച്ചര്‍ ദേവാലയത്തില്‍ നടക്കുന്ന ആരാധനയിലും മറ്റ് ചടങ്ങുകളിലും പങ്കെടുക്കാന്‍ സാധിക്കുകയുള്ളു.സമീപകാലത്ത് അല്‍അഖ്‌സയിലും മറ്റും നടന്ന സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ചാണ് വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടതെന്നാണ് ഇസ്രാഈല്‍ ഭാഷ്യം.

എന്നാല്‍ വിശുദ്ധ നാട്ടില്‍ നിന്ന് ക്രിസ്ത്യാനികളെ പിന്തള്ളാനുള്ള ഇസ്രാഈല്‍ പോളിസിയാണ് ആചാരങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലൂടെ ഇസ്രാഈല്‍ ഉദ്ദേശിക്കുന്നതെന്നാണ് വിവിധ ക്രിസ്ത്യന്‍ നേതാക്കള്‍ ഉന്നയിക്കുന്നത്.
അതേസമയം അധിനിവേശ പ്രാവിശ്യകളില്‍ ഇസ്രാഈല്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ നടത്തുന്ന അതിക്രമങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ജനുവരിയിലെ പുതുവത്സര അവധിക്കാലത്ത് കിഴക്കന്‍ ജറുസലേമിലെ ഒരു ക്രിസ്ത്യന്‍ സെമിത്തേരി ഇസ്രാഈല്‍ യുവാക്കള്‍ നശിപ്പിക്കുകയും ശവക്കല്ലറയിലേക്ക് കല്ലുകള്‍ വലിച്ചെറിയുകയും ചെയ്തിരുന്നു.


കൂടാതെ ഒരു മാസങ്ങള്‍ക്ക് ശേഷം പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കിടെ പള്ളിയില്‍ പ്രവേശിച്ച രണ്ട് ഇസ്രഈല്‍ പൗരന്‍മാര്‍ ബിഷപ്പിനേയും രണ്ട് പുരോഹിതന്‍മാരേയും അക്രമിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago