വീണ്ടും കൂട്ടപിരിച്ചുവിടലിന് തയ്യാറെടുത്ത് ഗൂഗിള്‍; കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടമാകാന്‍ സാധ്യത
സാന്‍ഫ്രാന്‍സിസ്‌കോ: കൂട്ടപിരിച്ചുവിടല്‍ നടപടിയുമായി ആഗോള ടെക് ഭീമനായ ഗൂഗിള്‍ വീണ്ടും രംഗത്ത്. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഗൂഗിളിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍ നടപടിയിലേക്ക് വീണ്ടും നീങ്ങുന്നത്. പുത്തന്‍ തന്ത്രങ്ങള്‍ നടപ്പിലാക്കുന്നതിനും, സാമ്പത്തികശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കുന്നത് സഹായകമാകുമെന്നാണ് ഗൂഗിളിന്റെ വിലയിരുത്തല്‍.
കമ്പനിയുടെ കാര്യക്ഷമത 20 ശതമാനം വര്‍ദ്ധിപ്പിക്കാനാണ് പദ്ധതിയിടുന്നത്. അതേസമയം, ചാറ്റ്‌ബോട്ടിനെ ഇ മെയില്‍, ഗൂഗിള്‍ ഡോക്‌സ് തുടങ്ങിയവയുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 2023 ജനുവരിയില്‍ 12,000 ജീവനക്കാരെയാണ് ഗൂഗിള്‍ പിരിച്ചുവിട്ടത്. ഇക്കാലയളവില്‍ ഗൂഗിളിന്റെ ഇന്ത്യയിലെ ഓഫീസുകളില്‍ നിന്നും 450 ഓളം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."