HOME
DETAILS

മീഡിയ അക്കാദമി മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

  
backup
June 05, 2022 | 5:51 AM

%e0%b4%ae%e0%b5%80%e0%b4%a1%e0%b4%bf%e0%b4%af-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a6%e0%b4%ae%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae-%e0%b4%85%e0%b4%b5-3

തിരുവനന്തപുരം
കേരള മീഡിയ അക്കാദമിയുടെ 2020ലെ ആറ് മാധ്യമ അവാർഡുകൾ ചെയർമാൻ ആർ.എസ് ബാബു പ്രഖ്യാപിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് പുരസ്‌കാരം. മികച്ച ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എൻ.എൻ സത്യവ്രതൻ അവാർഡിന് റെജി ജോസഫും (ദീപിക), മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരൻ നമ്പ്യാർ അവാർഡിന് മനോഹരനും (ദേശാഭിമാനി), മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡിന് വി.പി നിസാറും (മംഗളം) അർഹരായി.
മികച്ച പ്രാദേശിക പത്രപ്രവർത്തനത്തിനുള്ള ഡോ. മൂർക്കന്നൂർ നാരായണൻ അവാർഡ് സോജൻ വാളൂരാനും (മാതൃഭൂമി), മികച്ച ന്യൂസ് ഫോട്ടോഗ്രഫിക്കുള്ള മീഡിയ അക്കാദമി അവാർഡ് വിമിത് ഷാലിനും (മെട്രോ വാർത്ത) ലഭിച്ചു. ദ് ഹിന്ദു വിന്റെ ഫോട്ടോ ഗ്രാഫർ തുളസി കക്കാട്ട് സ്‌പെഷൽ ജൂറി പുരസ്‌കാരത്തിന് അർഹനായി. മികച്ച ദൃശ്യമാധ്യമ പ്രവർത്തനത്തിനുള്ള കേരള മീഡിയ അക്കാദമി അവാർഡ് ഏഷ്യാനെറ്റിലെ ആർ.പി വിനോദിന് ലഭിച്ചു. ജൂലൈയിൽ അവാർഡുകൾ സമ്മാനിക്കും.
രഘുറായിക്ക് വേള്‍ഡ് പ്രസ് ഫോട്ടോഗ്രഫി പ്രൈസ്
തിരുവനന്തപുരം
ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘുറായിക്ക് കേരള മീഡിയ അക്കാദമിയുടെ വേള്‍ഡ് പ്രസ് ഫോട്ടോഗ്രഫി പ്രൈസ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് സമ്മാനിക്കുക.
ഭോപാല്‍ വിഷവാതക ദുരന്തത്തിന്റെ ഭീതിദമായ മുഖങ്ങളും മദര്‍ തെരേസയുടെ കാരുണ്യത്തിന്റെ ഭാവങ്ങളും ഇന്ത്യന്‍ ഭരണചക്രം തിരിച്ചവരുടെ അപൂര്‍വ മുഖങ്ങളും ജനമനസില്‍ ഇടംനേടിയത് രഘുറായിയുടെ കാമറക്കണ്ണുകളിലൂടെയാണ്. 1972ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
കേരളത്തിന്റെ വലിയ ബഹുമതിക്ക് താന്‍ അര്‍ഹനായതില്‍ രഘുറായ് സന്തോഷം അറിയിച്ചു. ഇപ്പോള്‍ ഫോട്ടോപ്രദര്‍ശനവുമായി അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പര്യടനത്തിലാണ് ഇദ്ദേഹം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉമ്മുൽഖുവൈൻ ന്യൂ ഇന്ത്യൻ സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാർഥി ആഹിൽ ചികിത്സയിലിരിക്കെ അന്തരിച്ചു

uae
  •  5 days ago
No Image

2025ൽ വിവിയൻ റിച്ചാർഡ്സിനെയും താഴെയിറക്കി; ലോകത്തിൽ ഒന്നാമനായി കോഹ്‌ലി

Cricket
  •  5 days ago
No Image

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപണം; മഹാരാഷ്ട്രയില്‍ അറസ്റ്റിലായ വൈദികന് ജാമ്യം

National
  •  5 days ago
No Image

കേരളത്തിൽ പിറന്നത് ലോക റെക്കോർഡ്; ചരിത്രത്തിലേക്ക് നടന്നുകയറി ദീപ്തി ശർമ്മ

Cricket
  •  5 days ago
No Image

ഹാപ്പി ന്യൂയര്‍; 2026 നെ വരവേറ്റ് ലോകം; പുതുവര്‍ഷം ആദ്യം എത്തിയത്‌ ഈ ദ്വീപില്‍

International
  •  5 days ago
No Image

ഇറാനില്‍ പ്രക്ഷോഭം വ്യാപിക്കുന്നു; അരക്ഷിതാവസ്ഥ സൃഷ്ടിച്ചാല്‍ നിര്‍ണായക പ്രതികരണമെന്ന് പ്രോസിക്യൂട്ടര്‍ ജനറല്‍ 

International
  •  5 days ago
No Image

എസ്.ഐ.ടിയില്‍ സി.പി.എം ബന്ധമുള്ള രണ്ട് സി.ഐമാര്‍; അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമെന്ന് വി.ഡി സതീശന്‍

Kerala
  •  5 days ago
No Image

സി.പി.ഐ ചതിയന്‍ ചന്തുവെന്ന് വെള്ളാപ്പള്ളി;  പറയുന്നവര്‍ക്കാണ് ആ തൊപ്പി ചേരുകയെന്ന് ബിനോയ് വിശ്വം

Kerala
  •  5 days ago
No Image

'മൂന്നാം കക്ഷി ഇല്ല' ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ ഇടപെട്ടെന്ന് ചൈനയുടെ അവകാശവാദവും തള്ളി ഇന്ത്യ 

International
  •  5 days ago
No Image

ബസുകള്‍ 24 മണിക്കൂറിനുള്ളില്‍ തിരികെ തരാം; പകരം 150 ബസുകള്‍ കൊണ്ടുവരും; കണക്ക് നിരത്ത് ഗതാഗതമന്ത്രിയുടെ മറുപടി

Kerala
  •  5 days ago