HOME
DETAILS
MAL
ഈ വർഷവും ഹാജിമാരെ അയക്കില്ലെന്ന് ഇന്തോനേഷ്യ
backup
June 03 2021 | 10:06 AM
റിയാദ്: കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷവും തങ്ങളുടെ പൗരന്മാരെ ഹജ്ജിനയക്കുകയില്ലെന്ന് പ്രഖ്യാപിച്ചു. തുടർച്ചയായി രണ്ടാം വർഷമാണ് ഇന്തോനീഷ്യ ഹാജിമാരെ അയക്കാതിരിക്കുന്നത്. ഇന്തോനേഷ്യൻ മതകാര്യ മന്ത്രിയാണ് ഇന്ന് ഇക്കാര്യം വെളിപ്പെടുത്തിയത്.
കൊവിഡ് -19 പാൻഡെമിക്കുമായി ബന്ധപ്പെട്ട ആശങ്കകളാണ് ഈ തീരുമാനമെടുത്തതെന്നും സഊദി അറേബ്യ ഹജ്ജ് വിമാനങ്ങൾ തുറന്നിട്ടില്ലെന്നതും ഹജ്ജിനായി പൗരന്മാരെ അയക്കാതിരിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി യാകുത് ഖലീൽ ഖുമാസ് കൂട്ടിച്ചേർത്തു. ലോകത്തെ ഏറ്റവും വലിയ മാനുഷിക സംഗമം കൂടിയായ വിശുദ്ധ ഹജ്ജ് കർമ്മത്തിൽ ഏറ്റവും കൂടുതൽ പൗരന്മാരെ അയക്കുന്ന രാജ്യം കൂടിയാണ് ഇന്തോനീഷ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."