'ഗോള്‍ഡോസന്‍' അപകടകാരിയാണ് ആപ്പുകളിലേക്ക് കടന്നുകൂടിയിട്ടുണ്ട്; ഈ ആപ്പുകളോട് എത്രയും വേഗത്തില്‍ ബൈ പറഞ്ഞോളൂ
ന്യൂഡല്‍ഹി: ഉപയോക്താവിന്റെ സമ്മതമില്ലാതെ പരസ്യങ്ങളില്‍ ക്ലിക്കുചെയ്ത് തട്ടിപ്പ് നടത്താന്‍ വരെ കഴിയുന്നമാല്‍വെയര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലെ 60 ആപ്പുകളിലേക്ക് ഗോള്‍ഡോസന്‍ എന്ന പുതിയ ആന്‍ഡ്രോയിഡ് മാല്‍വെയര്‍ നുഴഞ്ഞുകയറിയതായി കണ്ടെത്തല്‍. ആപ്പ് ഡവലപ്പര്‍മാര്‍ അറിയാതെ മൂന്നാം കക്ഷിയില്‍ നിന്നുള്ളതാണ് മാല്‍വെയറെന്ന് മക്അഫീയുടെ മൊബൈല്‍ റിസര്‍ച്ച് ടീം വ്യക്തമാക്കി.
മാല്‍വെയര്‍ കണ്ടെത്തിയ ആപ്പുകള്‍
എല്‍ പേ വിത്ത് എല്‍ പോയിന്റ് 10 ദശലക്ഷം ഡൗണ്‍ലോഡുകള്‍
സ്വൈപ്പ് ബ്രിക്ക് ബ്രേക്കര്‍ 10 ദശലക്ഷം ഡൗണ്‍ലോഡുകള്‍
മണി മാനേജര്‍ എക്‌സ്‌പെന്‍സ് ആന്‍ഡ് ബജറ്റ് 10 ദശലക്ഷം ഡൗണ്‍ലോഡുകള്‍
ജിഒഎം പ്ലയര്‍ അഞ്ച് ദശലക്ഷം ഡൗണ്‍ലോഡുകള്‍
ലൈവ് സ്‌കോര്‍, റിയല്‍ ടൈം സ്‌കോര്‍ അഞ്ച് ദശലക്ഷം ഡൗണ്‍ലോഡുകള്‍
പിക്കികാസ്റ്റ് 5 ദശലക്ഷം ഡൗണ്‍ലോഡുകള്‍
കോമ്പസ് 9: സ്മാര്‍ട്ട് കോമ്പസ് ഒരു ദശലക്ഷം ഡൗണ്‍ലോഡുകള്‍
ജി ഒ എം ഓഡിയോ ഒരു ദശലക്ഷം ഡൗണ്‍ലോഡുകള്‍
ലോട്ടെ വേള്‍ഡ് മാജിക്പാസ് ഒരു ദശലക്ഷം ഡൗണ്‍ലോഡുകള്‍
ബൗണ്‍സ് ബ്രിക്ക് ബ്രേക്കര്‍ ഒരു ദശലക്ഷം ഡൗണ്‍ലോഡുകള്‍
ഇന്‍ഫൈനൈറ്റ് സ്ലൈസ് ഒരു ദശലക്ഷം ഡൗണ്‍ലോഡുകള്‍
സോം നോട്ട് ബ്യൂട്ടിഫുള്‍ നോട്ട് ആപ്പ് ഒരു ദശലക്ഷം ഡൗണ്‍ലോഡുകള്‍
അപകടം ഒളിഞ്ഞിരിക്കുന്നു; സൂക്ഷിച്ചോ…
ഗോള്‍ഡോസണിനെ കണ്ടെത്തിയ മക്അഫീയുടെ ഗവേഷണ സംഘം പറയുന്നതനുസരിച്ച് , ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകള്‍, വൈഫൈ, ബ്ലൂടൂത്ത് കണക്റ്റുചെയ്ത ഉപകരണങ്ങള്‍, ഉപയോക്താവിന്റെ ജിപിഎസ് ലൊക്കേഷനുകള്‍ എന്നിവയിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ മാല്‍വെയറിന് കഴിയും. കൂടാതെ, ഉപയോക്താവിന്റെ സമ്മതമില്ലാതെ പശ്ചാത്തലത്തിലുള്ള പരസ്യങ്ങളില്‍ ക്ലിക്കുചെയ്ത് തട്ടിപ്പ് നടത്താനും ഇതിന് കഴിയും. കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഗൂഗിള്‍ നടപടിയെടുത്തുവെങ്കിലും അപകടം ഒളിഞ്ഞിരിക്കുന്നുവെന്ന് സംഘം അറിയിച്ചു.
ഗോള്‍ഡോസണില്‍ നിന്നും മറ്റ് മാല്‍വെയറില്‍ നിന്നും മൊബൈല്‍ സൂക്ഷിക്കാന്‍, ജാഗ്രത പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. ഉപകരണം അപ്‌ഡേറ്റ് ചെയ്ത് സൂക്ഷിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."