HOME
DETAILS

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരൻമാർക്ക് 50 ശതമാനം ഫീസ് ഇളവ്

  
backup
June 07 2022 | 15:06 PM

old-person-reduction-in-toris-palces


തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരൻമാർക്ക് ഇനി മുതൽ അൻപത് ശതമാനം ഫീസ് ഇളവ് ലഭിക്കും. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. നിയമസഭയുടെ മുതിർന്ന പൗരൻമാരുടെ ക്ഷേമം സംബന്ധിച്ച സമിതി മുമ്പാകെ കോഴിക്കോട് ഹ്യൂമൻറൈറ്റ്‌സ് ഫോറം പ്രസിഡന്റ് സമർപ്പിച്ച ഹർജിയിലാണ് ഫീസ് ഇളവ് നൽകണമെന്ന ആവശ്യം ഉന്നയിച്ചത്. ഇത് വിശദമായി പരിശോധിച്ച ശേഷമാണ് സർക്കാർ ഉത്തരവിറക്കിയത്.
മുതിർന്ന പൗരൻമാർക്ക് സൗഹൃദമായി സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ഈ തീരുമാനമെടുത്തതെന്ന് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. മഹാമാരിയുടെ പശ്ചാത്തലത്തിൽ വീടുകളിൽ കഴിഞ്ഞിരുന്ന മുതിർന്ന പൗരൻമാർക്ക് സമൂഹവുമായി ഇടപഴകുന്നതിന് ഈ ഇളവ് പ്രോത്സാഹനമേകുമെന്നും അദ്ദേഹം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം; സമവായത്തിന് തയാറായി സര്‍ക്കാര്‍

Kerala
  •  10 days ago
No Image

തടവുകാരെ 'നിലയ്ക്ക് നിർത്തിയാൽ' ജീവനക്കാർക്ക് ബാഡ്ജ് ഓഫ് ഓണർ നൽകാൻ ജയിൽ വകുപ്പ്

Kerala
  •  10 days ago
No Image

പാലക്കാട് സ്വദേശിയായ യുവാവ് ബഹ്‌റൈനില്‍ മരിച്ച നിലയില്‍ 

bahrain
  •  10 days ago
No Image

ബിഹാർ: നിർണായകമാവുക മുസ്‍ലിം, പിന്നോക്ക വോട്ടുകൾ; ഭരണവിരുദ്ധ വികാരത്തിലും നിതീഷിന്റെ ചാഞ്ചാട്ടത്തിലും ഇൻഡ്യ സഖ്യത്തിന് പ്രതീക്ഷ

National
  •  10 days ago
No Image

'സർക്കാരുകൾ ബ്രാഹ്മണരെ സേവിക്കണം, ആയുധങ്ങളിലൂടെയും വിശുദ്ധഗ്രന്ഥങ്ങളിലൂടെയും മാത്രമേ രാജ്യത്തെ സംരക്ഷിക്കാൻ സാധിക്കൂ' - വിവാദ പരാമർശവുമായി ഡൽഹി മുഖ്യമന്ത്രി

National
  •  10 days ago
No Image

ഇസ്‌റാഈൽ തന്നെ പറയുന്നു; ഗസ്സയിൽ നടക്കുന്നത് വംശഹത്യ തന്നെ - കൊടും ക്രൂരതയുടെ രണ്ടാണ്ട്

International
  •  10 days ago
No Image

ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ഒരു പ്രദര്‍ശനം; ആക്‌സസ് എബിലിറ്റീസ് എക്‌സ്‌പോ 2025 ഏഴാം പതിപ്പിന് ദുബൈയില്‍ തുടക്കം

uae
  •  10 days ago
No Image

ബഹ്‌റൈന്‍: പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ പുതിയ സമിതി വരുന്നു

bahrain
  •  10 days ago
No Image

ലവ് ജിഹാദ് ആരോപണം; ഉത്തരാഖണ്ഡില്‍ മുസ്‌ലിം വ്യാപാരിയുടെ ബാര്‍ബര്‍ ഷോപ്പ് പൂട്ടിച്ച് ഹിന്ദുത്വര്‍ 

National
  •  10 days ago
No Image

നേപ്പാളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി യുഎഇ

uae
  •  10 days ago