HOME
DETAILS

പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടോ?.. ഡൂപ്ലിക്കെറ്റെടുക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

  
backup
April 19, 2023 | 12:55 PM

dupicate-pan-card-application-process

പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടോ?.. ഡൂപ്ലിക്കെറ്റെടുക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

സാമ്പത്തിക ഇടപാടുകള്‍ക്ക് അത്യാവശ്യമായ രേഖയാണ് പാന്‍കാര്‍ഡ്. യാത്രയ്ക്കിടയിലോ മാറ്റൊ കയ്യിലുള്ള പാന്‍കാര്‍ഡ് നഷ്ടപ്പെട്ടെങ്കില്‍ ടെന്‍ഷനടിക്കേണ്ട ഡൂപ്ലിക്കേറ്റെടുക്കാം ഈസിയായി. പാന്‍കാര്‍ഡിനായി വീട്ടിലിരുന്ന് തന്നെ അപേക്ഷ സമര്‍പ്പിക്കാനാകും. അതേസമയം നഷ്ടപ്പെട്ട പാന്‍കാര്‍ഡ് ദുരുപയോഗം ചെയ്യാനുള്ള സാഹചര്യം ഒഴിവാക്കാന്‍ പാന്‍കാര്‍ഡ് നഷ്ടപ്പെട്ട വിവരം പൊലിസ് സ്റ്റേഷനില്‍ അറിയിക്കണം.

പാന്‍കാര്‍ഡ് ഡൂപ്ലിക്കേറ്റെടുക്കാന്‍ ചെയ്യേണ്ട വിധം

1. NSDL-ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക https://www.protean-tinpan.com/.

2. "Changes/Correction in Existing Pan data." എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

3. നിങ്ങളുടെ പേര്, ജനനത്തീയതി, മൊബൈൽ നമ്പർ എന്നിവ നൽകുക. ഇത്രയുമായിക്കഴിഞ്ഞാൽ ഒരു ടോക്കൺ നമ്പർ നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡിയിലേക്ക് ലഭിയ്ക്കും.

4. "Personal Details" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ഫിസിക്കൽ, ഇ-കെവൈസി അല്ലെങ്കിൽ ഇ-സൈൻ വഴി ആവശ്യമായ എല്ലാ വിവരങ്ങളും സമർപ്പിക്കുക.

5. നിങ്ങളുടെ വിശദാംശങ്ങൾ വെരിഫൈ ചെയ്യുന്നതിന് നിങ്ങളുടെ വോട്ടർ ഐഡി കാർഡ്, പാസ്പോർട്ട്, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് മുതലായവയുടെ ഒരു പകർപ്പ് എൻഎസ്ഡിഎൽ ഓഫീസിലേക്ക് അയയ്ക്കുക.

6. ഇ-കെ വൈസി പ്രക്രിയ പൂർത്തിയാക്കുന്നതിനായി ലഭിച്ച ഒടിപി വെബ്സൈറ്റിൽ നൽകുക.

7. ഇ-പാൻ, ഫിസിക്കൽ പാൻ എന്നിവയിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.

8. നിങ്ങളുടെ അഡ്രസ് പൂരിപ്പിച്ച് പണമടയ്ക്കുക.

9. ഇന്ത്യയിൽ താമസിക്കുന്നവർ 50 രൂപയും വിദേശത്ത് താമസിക്കുന്നവർ 959 രൂപയും അടയ്‌ക്കേണ്ടിവരും.

10. 15 മുതൽ 20 ദിവസത്തിനുള്ളിൽ നിങ്ങളുടെ ഫിസിക്കൽ പാൻ കാർഡ് ലഭിക്കും.

11. ഇ-പാൻ 10 മിനിറ്റിനുള്ളിൽ ‌തന്നെ നിങ്ങൾക്ക് ലഭിയ്ക്കും. ഇതിന്റെ ഡിജിറ്റൽ കോപ്പി നിങ്ങൾക്ക് ഫോണിലോ സിസ്റ്റത്തിലോ സേവ് ചെയ്യാവുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് തുരങ്കപാത നിര്‍മ്മാണം: മണ്ണ് നീക്കുന്നതില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു

Kerala
  •  14 days ago
No Image

തെക്കോ വടക്കോ? എയിംസ് കേന്ദ്രത്തിന് വിട്ട് കേരളം

Kerala
  •  14 days ago
No Image

കൊച്ചി അവയവമാറ്റ തട്ടിപ്പ്: ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി നിരീക്ഷണത്തില്‍; മുതിര്‍ന്ന കണ്‍സള്‍ട്ടന്റിനെ ചോദ്യം ചെയ്തു

Kerala
  •  14 days ago
No Image

'മുന്‍കാല കൊലപാതകങ്ങള്‍ക്ക് ആര്‍എസ്എസ് യോഗങ്ങളുമായി ബന്ധം': കര്‍ണാടകയില്‍ രാഷ്ട്രീയപ്പോര് കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ്

National
  •  14 days ago
No Image

ബി.ജെ.പി ഫണ്ട് വെട്ടിപ്പ്; ജില്ലകളിലെ ക്രമക്കേടും പുറത്തേക്ക് 

Kerala
  •  14 days ago
No Image

കോഴിക്കോട്ടെ ക്ലോക് ടവർ അപകടം; റെയിൽവേ സ്‌റ്റേഷനുകളിൽ അപകടങ്ങൾ തുടർക്കഥ; നിർമാണത്തിലെ സുരക്ഷയിൽ ആശങ്ക

Kerala
  •  14 days ago
No Image

കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത; ഇടിഞ്ഞിറങ്ങിയത് മലയോ, ഉത്തരവാദിത്വമോ?

Kerala
  •  14 days ago
No Image

എസ്.ഐ.ആർ ഏറ്റവും കുടുതൽ ബാധിച്ചത് മുസ്‌ലിംകളെ; ആശങ്ക അറിയിച്ച് ഇന്ത്യക്ക് യു.എന്നിന്റെ കത്ത്

National
  •  14 days ago
No Image

ശ്വാസതടസമുണ്ടാകാന്‍ സാധ്യത; സഊദി അറേബ്യയിൽ ഫീഡിങ് ബോട്ടിലുകള്‍ തിരിച്ചുവിളിച്ചു

Saudi-arabia
  •  14 days ago
No Image

ഭയം വീട്ടിലും വഴിയിലും; സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 42 % വർധന

Kerala
  •  14 days ago