HOME
DETAILS

സ്വപ്‌നയുടെ വെളിപ്പെടുത്തൽ ; സർക്കാരിനെതിരേ പുതിയ പോർമുഖം തുറന്ന് യു.ഡി.എഫ്

  
backup
June 08 2022 | 04:06 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%aa%e0%b5%8d%e2%80%8c%e0%b4%a8%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4


ജലീൽ അരൂക്കുറ്റി
കൊച്ചി
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നൽകിയ ഊർജ്ജത്തിൽ തിളങ്ങി നിൽക്കുന്ന യു.ഡി.എഫിന് സ്വപ്‌ന സുരേഷ് പുറത്തുവിട്ട വിവരങ്ങൾ സർക്കാരിനെതിരേ വീണ്ടും ആഞ്ഞടിക്കാൻ അവസരം സമ്മാനിച്ചു. നേരത്തെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിവച്ചുകൊണ്ടുള്ള സ്വപ്‌നയുടെ വെളിപ്പെടുത്തൽ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും രാഷ്ട്രീയമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ പോലും സ്വപ്‌നയും സ്വർണകള്ളക്കടത്തും ഏറെ ചർച്ചയായെങ്കിലും, മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഉയർന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ സി.പിഎമ്മിന് കഴിഞ്ഞിരുന്നു. എന്നാൽ കേസിൽ പ്രതിയാക്കപ്പെട്ട സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരേ ഉയർന്നതാണ് വെട്ടിലാക്കുന്നത്. നേരത്തെ സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ ആക്ഷേപങ്ങൾ ഉയർന്നിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ കുടുംബത്തിന് നേരെ സ്വപ്‌ന ഒന്നും പറഞ്ഞിരുന്നില്ല. ഇപ്പോൾ മുഖ്യമന്ത്രിയുടെ ഭാര്യയുടെയും മകളുടെയും പേര് ആദ്യമായി പരസ്യമായി വ്യക്തമാക്കുകയായിരുന്നു. എന്നാൽ കേസിൽ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെയും മകൾ വീണയുടെയും പങ്ക് എന്താണെന്ന് വ്യക്തമായി പറഞ്ഞിട്ടുമില്ല. ക്ലിഫ് ഹൗസിനെ പ്രതിസ്ഥാനത്തേക്ക് കൊണ്ടുവരുമ്പോൾ മുഖ്യമന്ത്രിയുടെ കുടുംബം കൂടി സംശയത്തിന്റെ മുൾമുനയിലായിരിക്കുകയാണ്. സ്വപ്‌നയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും മൗനം അവലംബിക്കുന്ന സാഹചര്യത്തെ കൂടുതൽ ഫലപ്രദമാക്കി മാറ്റാനാണ് കോൺഗ്രസും യു.ഡി.എഫും ശ്രമിക്കുന്നത്. ഒപ്പം സ്വർണ കള്ളക്കടത്ത് കേസിലും കള്ളപ്പണ കേസിലും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ ഒത്തുകളിക്കുകയാണെന്ന യു.ഡി.എഫിന്റെ ആരോപണവും ശക്തിപ്പെടുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം വഖഫ് ഭൂമി: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി 

Kerala
  •  a month ago
No Image

ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ വീണ പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

ഗെറ്റ്...സെറ്റ്...ഗോ..സ്‌കൂള്‍ കായികമേളക്ക് ഇന്ന് തുടക്കം; മാറ്റുരയ്ക്കാന്‍ കാല്‍ലക്ഷം കായികതാരങ്ങള്‍

Others
  •  a month ago
No Image

കായികമേളയ്ക്ക് തിരികൊളുത്താന്‍ മമ്മൂട്ടിയും; ഈ വര്‍ഷത്തെ മേള ഒളിംപിക്‌സ് മാതൃകയില്‍

Kerala
  •  a month ago
No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago