'മറ്റെല്ലാ ഇന്ത്യന്‍ ഭാഷകള്‍ പോലെ തന്നെയാണ് മലയാളവും, വിവേചനം നിര്‍ത്തണം' വിവാദ സര്‍ക്കുലറിനെതിരെ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: നഴ്സുമാര്‍ മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഡല്‍ഹിയിലെ ജി.ബി പന്ത് ആശുപത്രിയിലെ വിവാദ സര്‍ക്കുലറിനെതിരെ കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി.
മലയാളം മറ്റെല്ലാ ഇന്ത്യന്‍ ഭാഷകളെയും പോലെയാണെന്നും ഭാഷാപരമായ വിവേചനം നിര്‍ത്തണമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
Malayalam is as Indian as any other Indian language.
— Rahul Gandhi (@RahulGandhi) June 6, 2021
Stop language discrimination! pic.twitter.com/SSBQiQyfFi
നേരത്തെ ശശി തരൂര്‍ എം.പിയും സര്‍ക്കുലറിനെതിരെ രംഗത്ത് എത്തിയിരുന്നു. തീരുമാനം അസ്വീകാര്യവും അപരിഷ്‌കൃതവും കുറ്റകരവും ഇന്ത്യന്‍ പൗരന്മാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സര്‍ക്കുലര്‍ അത്ഭുതപ്പെടുത്തുന്നതാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും പറഞ്ഞു. നിരവധി പേരാണ് ആശുപത്രി അധികൃതരുടെ തീരുമാനത്തിനെതിരെ രംഗത്ത് എത്തിയത്.
ആശുപത്രിയിലെ മലയാളി നഴ്‌സുമാര്‍ക്ക് പുറമെ വിവാദ സര്‍ക്കുലറില്‍ പ്രതിഷേധവുമായി ഡല്‍ഹിയിലെ മറ്റു ആശുപത്രികളിലെയും നഴ്‌സുമാരും രംഗത്ത് എത്തിയിട്ടുണ്ട്.
തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.
കഴിഞ്ഞ ദിവസമാണ് വിവാദ സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. ആശുപത്രിയില്‍ മലയാളത്തില്‍ സംസാരിക്കരുതെന്നും ജോലി സ്ഥലത്ത് ഹിന്ദിയോ ഇംഗ്ലീഷോ മാത്രമേ സംസാരിക്കാവുയെന്നാണ് നിര്‍ദ്ദേശം.
മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷാനടപടി നേരിടേണ്ടിവരുമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. മലയാളം സംസാരിക്കുന്നതിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."