സുഡാനില്‍ 'പെരുന്നാള്‍' വെടിനിര്‍ത്തല്‍; പ്രഖ്യാപനം 72 മണിക്കൂര്‍ നേരത്തേക്ക്
സുഡാനില്‍ 'പെരുന്നാള്‍' വെടിനിര്‍ത്തല്‍
ഖാര്‍ത്തൂം: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് അര്‍ധസൈനിക വിഭാഗം റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ്(ആര്‍.എസ്.എഫ്). പെരുന്നാള്‍ പ്രമാണിച്ചാണ് പ്രഖ്യാപനം. 72 മണിക്കൂറാണ് വെടിനിര്‍ത്തല്‍.
വാര്‍ത്താകുറിപ്പിലൂടെയാണ് ആര്‍.എസ്.എഫ് പ്രഖ്യാപനം നടത്തിയത്. പെരുന്നാളിനോടനുബന്ധിച്ച് പൗരന്മാര്‍ക്ക് പ്രശ്‌നബാധിത മേഖലയില്‍നിന്ന് ഒഴിയാനുള്ള മാനുഷിക ഇടനാഴി തുറക്കുകയാണെന്ന് വാര്‍ത്താകുറിപ്പില്‍ ആര്‍.എസ്.എഫ് പറഞ്ഞു. പരസ്പരം കുടുംബങ്ങളെ കാണാനും ആശംസകള്‍ നേരാനുമുള്ള അവസരമാണിതെന്നും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
സുഡാനിൽ ഏറ്റുമുട്ടലിന് ശമനമില്ല; മരണം 97 കടന്നു
സുഡാനില്‍ 'പെരുന്നാള്‍' വെടിനിര്‍ത്തല്‍
ഇന്നു രാവിലെ ആറു മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ സൈന്യവും ആര്‍.എസ്.എഫും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്നതിനിടെയാണ് ഇടക്കാലത്തേക്കെങ്കിലും ആശ്വാസകരമായ തീരുമാനം വരുന്നത്. അതേസമയം, വെടിനിര്‍ത്തലിനെക്കുറിച്ച് സൈന്യം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇന്നു പുലര്‍ച്ചെയും വന്‍ ഷെല്ലാക്രമണമാണ് ഖാര്‍ത്തൂമില്‍ നടന്നത്. തലസ്ഥാനം ലക്ഷ്യമിട്ട് വന്‍ ആക്രമണമാണ് സൈന്യം നടത്തുന്നതെന്ന് ആര്‍.എസ്.എഫ് ആരോപിച്ചു.
ഏപ്രില്‍ 13നാണ് തലസ്ഥാനമായ ഖാര്‍ത്തൂമില്‍ സുഡാന് സൈന്യവും അര്‍ധസൈനിക വിഭാഗമായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സലും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ ആരംഭിക്കുന്നത്. രാജ്യത്തിന്റെ അധികാരം പിടിച്ചടക്കാനായാണ് ഏറ്റുമുട്ടല്‍. ഇരുസംഘങ്ങളും തമ്മില്‍ നടന്ന വെടിവയ്പ്പിലും വ്യോമാക്രമണങ്ങളിലുമായി 300ഓളം പേര്‍ കൊല്ലപ്പെട്ടു. സുഡാനില്‍ ഒരു കമ്പനിയില്‍ ജീവനക്കാരനായിരുന്ന മലയാളിയായ ആല്‍ബര്‍ട്ട് അഗസ്റ്റിനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."