HOME
DETAILS

റൊണാള്‍ഡോയെ സൗദി പുറത്താക്കിയാല്‍ താരം പഴയ ക്ലബ്ബിലെത്തിയേക്കും;റിപ്പോര്‍ട്ട്

  
backup
April 21 2023 | 12:04 PM

if-saudi-depoarted-ronaldo-he-is-join-sporting-lisbon-reports

റൊണാള്‍ഡോയെ സൗദി പുറത്താക്കിയാല്‍ താരം പഴയ ക്ലബ്ബിലെത്തിയേക്കും;റിപ്പോര്‍ട്ട്

റൊണാള്‍ഡോയെ സൗദി ക്ലബ്ബായ അല്‍ നസര്‍ പുറത്താക്കിയേക്കുമെന്ന തരത്തിലുളള അഭ്യൂഹങ്ങള്‍ ഫുട്‌ബോള്‍ ലോകത്ത് പ്രചരിക്കുകയാണ്. അല്‍ ഹിലാലിനെതിരെയുളള മത്സരശേഷം ഹിലാല്‍ ആരാധകര്‍ റൊണാള്‍ഡോക്ക് നേരെ മെസി ചാന്റ് വിളിച്ചപ്പോള്‍ റൊണാള്‍ഡോ ആരാധകര്‍ക്ക് നേരെ അശ്ലീല ആംഗ്യം കാട്ടിയെന്ന തരത്തില്‍ ആക്ഷേപമുണ്ടായിരിന്നു. ഇതോടെയാണ് റൊണാള്‍ഡോയെ സൗദിയില്‍ നിന്നും നാട് കടത്തും എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

ഇതോടെയാണ് റൊണാള്‍ഡോക്ക് സൗദി വിടേണ്ടി വന്നാല്‍ താരം പഴയ ക്ലബ്ബിലേക്ക് തിരിച്ചുപോകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഫിച്ചാജെസാണ് അല്‍ നസര്‍ വിടേണ്ടി വന്നാല്‍ റൊണാള്‍ഡോ തന്റെ പഴയ ക്ലബ്ബായ സ്‌പോര്‍ട്ടിങ് ലിസ്ബണിലേക്ക് മടങ്ങിപോകുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൂടാതെ സൗദിയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ നൗഫ് ബിന്‍ അഹ്മദ് റൊണാള്‍ഡോ അല്‍ നസര്‍ ആരാധകര്‍ക്കെതിരെ കാണിച്ച ആംഗ്യം അംഗീകരിക്കാനാവാത്തതാണെന്നും അതിനാല്‍ റൊണാള്‍ഡോയെ രാജ്യത്ത് നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ട് അധികാരികള്‍ക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു.

'റൊണാള്‍ഡോയെ ജനക്കൂട്ടം പ്രകോപിപ്പിച്ചു എന്നത് സത്യമാണ്. എന്നാല്‍ റൊണാള്‍ഡോ അവരോട് പെരുമാറിയ രീതി ശരിയല്ല. റൊണാള്‍ഡോ ചെയ്തത് വലിയ കുറ്റമാണ്. നിയമപ്രകാരം ഒരു വിദേശിയെ രാജ്യത്ത് നിന്നും അറസ്റ്റ് ചെയ്ത് പുറത്താക്കാന്‍ പറ്റിയ കുറ്റമാണ് റൊണാള്‍ഡോ ചെയ്തത്. ഞങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നലകിയിട്ടുണ്ട്,' നൗഫ് ബിന്‍ അഹ്മദ് പറഞ്ഞു.

സ്പാനിഷ് മാധ്യമമായ എല്‍ നാഷണലും റൊണാള്‍ഡോ അല്‍ നസറില്‍ സന്തോഷവാനല്ലെന്നും താരത്തിന് സ്‌പോര്‍ട്ടിങ് ലിസ്ബണിലേക്ക് പോകാന്‍ താത്പര്യമുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം സൗദി പ്രോലീഗില്‍ 24 മത്സരങ്ങളില്‍ നിന്നും 16 വിജയങ്ങളുമായി 53 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍.
അല്‍ വെഹ്ദക്കെതിരെ ഏപ്രില്‍ 24നാണ് അല്‍ നസറിന്റെ അടുത്ത മത്സരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago