HOME
DETAILS

'കേരള'യല്ല, ഇനി കേരളം; സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്രം;  'സേവാ തീര്‍ത്ഥി'ല്‍ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കും

  
Web Desk
February 24, 2026 | 9:29 AM

centre approves proposal to rename kerala as keralam in constitution

ന്യൂഡല്‍ഹി: ഭരണഘടനയില്‍ സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ദീര്‍ഘകാല ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഇതുമായി ബന്ധപ്പെട്ട ബില്ലിന് ചൊവ്വാഴ്ച ഡല്‍ഹിയില്‍ ചേരുന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കും. പ്രധാനമന്ത്രിയുടെ പുതിയ ഓഫിസായ 'സേവാ തീര്‍ത്ഥി'ല്‍ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ കേരളത്തിന്റെ ആവശ്യം പരിഗണിക്കും. 

ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് 'കേരളം' എന്നാക്കി ഭേദഗതി ചെയ്യുന്നതിനുവേണ്ട അടിയന്തര നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് 2024 ജൂണില്‍ കേരള നിയമസഭ പ്രമേയം പാസ്സാക്കിയിരുന്നു.  ഭരണഘടനയുടെ എട്ടാം പട്ടികയില്‍ പറയുന്ന എല്ലാ ഭാഷകളിലും 'കേരളം' എന്ന് മാറ്റണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമാണ് കേന്ദ്ര മന്ത്രിസഭയുടെ പരിഗണനക്ക് വരുന്നത്.

2023 ആഗസ്റ്റിലും ഇതേ കാര്യം ആവശ്യപ്പെട്ടുള്ള പ്രമേയം കേരള നിയമസഭ പാസ്സാക്കിയിരുന്നു. പക്ഷെ, സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടി കേന്ദ്രം അത് മടക്കുകയായിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും മാറ്റം ആവശ്യപ്പെട്ടായിരുന്നു ആദ്യ പ്രമേയം. എന്നാല്‍, ഒന്നാം പട്ടികയില്‍ മാത്രം മാറ്റം വരുത്തിയാല്‍മതിയെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് നിര്‍ദ്ദേശിച്ചു. ഇതേത്തുടര്‍ന്ന് പരിഷ്‌കരിച്ച പ്രമേയം കേരള നിയമസഭ പാസ്സാക്കി വീണ്ടും കേന്ദ്രത്തിന്  അയക്കുകയായിരുന്നു.

the union government has accepted kerala’s long-pending demand to change the state’s name from kerala to keralam in the first schedule of the constitution. the proposal is set to be cleared at the union cabinet meeting in new delhi.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉദ്യോഗസ്ഥരുടെ വോട്ടിങ് പ്രതിസന്ധിയിൽ; പോസ്റ്റൽ ബാലറ്റുകൾ എത്തിയില്ല, ഹൈക്കോടതി ഇടപെടുന്നു

Kerala
  •  6 days ago
No Image

ടി-20യിൽ 600*; ചരിത്രം സൃഷ്ടിച്ച് ജോസേട്ടൻ

Cricket
  •  6 days ago
No Image

സൈനിക നടപടിയിൽ നിന്ന് സാമ്പത്തിക ഉപരോധത്തിലേക്ക്; ഇറാന് ആയുധം നൽകുന്ന രാജ്യങ്ങൾക്ക് 50% അധിക തീരുവ ചുമത്തുമെന്ന് ട്രംപ്

International
  •  6 days ago
No Image

കലയും എണ്ണയും ചേര്‍ന്നൊരുക്കം; റിയാദില്‍ 'ബ്ലാക്ക് ഗോള്‍ഡ് മ്യൂസിയം' ഉദ്ഘാടനം ചെയ്തു

Saudi-arabia
  •  6 days ago
No Image

അപൂർവ താരമാവാൻ സുവർണാവസരം; ഐപിഎല്ലിലെ പുതിയ ചരിത്രത്തിനരികെ സമീർ റിസ്‌വി

Cricket
  •  6 days ago
No Image

തിരിച്ചടി ഭയന്ന് നെതന്യാഹു; രാഷ്ട്രീയ നിലനില്പിനായി ലബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്റാഈൽ

International
  •  6 days ago
No Image

പൂക്കളാല്‍ നിറഞ്ഞ യന്‍ബു; മലയാളി കുടുംബങ്ങള്‍ ഉള്‍പ്പെടെ പ്രവാസികളുടെ ഒഴുക്ക്

Saudi-arabia
  •  6 days ago
No Image

കിഴക്കന്‍ സൗദിയെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം; അഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍ തടഞ്ഞതായി അധികൃതര്‍

Saudi-arabia
  •  6 days ago
No Image

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ ഇറാന്‍ വിജയിച്ചെന്ന് വാര്‍ത്ത നല്‍കി സിഎന്‍എന്‍; പരസ്യമായി മാപ്പുപറയണമെന്ന് ട്രംപ്; വഴങ്ങാതെ ചാനല്‍  

International
  •  6 days ago
No Image

സൗദിയില്‍ പുതിയ വിനോദ യുഗം; വന്‍ ആകര്‍ഷണങ്ങളുമായി 'അക്വാറേബിയ' തുറക്കുന്നു

Saudi-arabia
  •  6 days ago

No Image

മാധ്യമങ്ങളോട് സംസാരിക്കരുതെന്ന ചട്ടം ലംഘിച്ചു; അടൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ് എടുക്കാന്‍ കലക്ടറുടെ നിര്‍ദ്ദേശം

Kerala
  •  6 days ago
No Image

'വോട്ടിന് പണം കൂടാതെ സാരിയും'; ചിത്രങ്ങള്‍ പുറത്ത്, തെരഞ്ഞെടുപ്പ് കമ്മിഷനും പൊലിസ് മേധാവിക്കും പരാതി നല്‍കി കോണ്‍ഗ്രസ്

Kerala
  •  6 days ago
No Image

'നെതന്യാഹു വന്‍തോല്‍വി, ഒരു ലക്ഷ്യവും നേടിയില്ല; വെടിനിര്‍ത്തല്‍ ഇസ്‌റാഈലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പരാജയം' രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

International
  •  6 days ago
No Image

നാലാം ക്ലാസ് വിദ്യാര്‍ഥി വീട്ടില്‍ മദ്യപിച്ചെത്തി, അന്വേഷണം; ബിഹാറിലെ സ്‌കൂളില്‍ ശുചിമുറിയില്‍ നിന്ന് കണ്ടെടുത്തത് 204 ലിറ്റര്‍ മദ്യം

National
  •  6 days ago