മാസങ്ങളോളം പീഡിപ്പിച്ച 45കാരനെ 13കാരി കഴുത്തുഞെരിച്ചു കൊന്നു
ജയ്പൂർ
രാജസ്ഥാനിലെ അൽവാർ ജില്ലയിൽ പീഡിപ്പിച്ച് ബ്ലാക്മെയിൽ ചെയ്ത 45 കാരനെ 13 കാരി കഴുത്തുഞെരിച്ച് കൊന്നു. മാസങ്ങളോളം പെൺകുട്ടിയെ ഇയാൾ പീഡനത്തിന് ഇരയാക്കിയിരുന്നു.
പെൺകുട്ടിയെ കസ്റ്റഡിയിലെടുത്ത പൊലിസ് ജുവനൈൽ ഹോമിലേക്ക് മാറ്റി. കൊല്ലപ്പെട്ടയാൾ പെൺകുട്ടിയെ ഏഴു മാസത്തോളം പീഡിപ്പിച്ചിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
ഗ്രാമത്തിലെ മറ്റു മൂന്നു പേർക്കും ഇയാൾ പത്താംക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ കാഴ്ചവച്ചു. ഇയാൾ മദ്യലഹരിയിലായിരുന്നപ്പോഴാണ് പെൺകുട്ടി കൊലപ്പെടുത്തിയത്. പിറ്റേന്നാണ് മൃതദേഹം വീണ്ടെടുത്തത്. കൊല്ലപ്പെട്ടയാൾക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. സാധാരണ മരണമാണെന്നാണ് ബന്ധുക്കൾ കരുതിയിരുന്നതെങ്കിലും കഴുത്തിനു ചുറ്റിലുമുള്ള പാടു കണ്ടതോടെ സംശയമായി. പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. 10 പേരെ പൊലിസ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."