ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ് പൊലിസില്‍ കീഴടങ്ങി; അസമിലേക്ക് മാറ്റിയേക്കും
ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ് പൊലിസില്‍ കീഴടങ്ങി
അമൃത്സര്‍: ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ് പഞ്ചാബിലെ മോഗയില്‍ കീഴടങ്ങി. അമൃത്പാലിനെ പൊലിസ് അറസ്റ്റ് ചെയ്തതായ ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇയാളെ അസമിലേക്ക് മാറ്റുമെന്നാണ് വിവരം. അമൃത്പാല്‍ സിങിന്റെ എട്ട് സഹായികള്‍ ഇതിനകം ദേശീയ സുരക്ഷാ നിയമപ്രകാരം തടവിലാക്കപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
മാര്‍ച്ച് 18 മുതല്‍ അമൃത്പാല്‍ ഒളിവിലായിരുന്നു. പൊലിസ് സ്‌റ്റേഷന്‍ ആക്രമിച്ച് വാരിസ് പഞ്ചാബ് ദേ സംഘടനയിലെ അംഗങ്ങളായ പ്രതികളെ മോചിപ്പിച്ചതോടെയാണ് അമൃത്പാലിനെ പിടികൂടാനുള്ള നീക്കങ്ങള്‍ പൊലിസ് ഊര്‍ജിതമാക്കിയത്. നേരത്ത, ഒളിവിലിരിക്കെ വീഡിയോകള്‍ പുറത്തുവിട്ട അമൃത്പാല്‍ നേപ്പാളിലേക്ക് കടന്നുവെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള ഫോട്ടോകളും പങ്കുവെച്ചിരുന്നു.
അപകടത്തില്‍ മതമൗലിക നേതാവ് ദീപ് സിദ്ധു മരിച്ചതിന് ശേഷമാണ് അമൃത്പാല്‍ വാരിസ് പഞ്ചാബ് ദേ സംഘടനയുടെ തലപ്പത്ത് എത്തിയത്. പൊലിസ് പിടിയിലായ അനുയായികളെ മോചിപ്പിക്കാന്‍ അജ്‌നാല പൊലിസ് സ്റ്റേഷന്‍ ആക്രമിച്ചതടക്കം ആറ് കേസുകളാണ് അമൃത്പാലിന്റെ പേരിലുള്ളത്.
അടുത്തിടെ ലണ്ടനിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ അമൃത്പാല്‍ സിങിന്റെ ഭാര്യ കരണ്‍ദീപ് കൗറിനെ അമൃത്സര്‍ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു.
amritpal-singh-surrenders-in-punjab
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."