ചൂട് കൂടി: തൊഴിലാളികള്‍ക്ക് ഉച്ച വിശ്രമം പ്രഖ്യാപിച്ച് യു.എ.ഇ
ദുബൈ:കാലാവസ്ഥ കടുത്ത ചൂടിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തി യു.എ.ഇ.
ജൂണ്‍ 15മുതല്‍ സെപ്റ്റംബര്‍ 15വരേ മൂന്നു മാസത്തേക്കാണ് നിലവില്‍ ഉച്ച വിശ്രമം പ്രഖ്യാപിച്ചത്. തുറസായ സ്ഥലങ്ങളിലെ പണിക്കാര്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ വൈകീട്ട് മൂന്നുവരേയൊണ് വിശ്രമ സമയം.
തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴിലന്തരീക്ഷം ഉറപ്പാക്കാനും ഉയര്‍ന്ന താപനിലയില്‍ ജോലിചെയ്യുന്നതുകൊണ്ടുണ്ടാകുന്ന അപകടസാധ്യതകളില്‍നിന്ന് അവരെ സംരക്ഷിക്കാനും വേണ്ടിയാണിത്. രാജ്യത്ത് തുടര്‍ച്ചയായി 18ാം വര്‍ഷമാണ് ഉച്ചവിശ്രമം നടപ്പാക്കുന്നത്.
നിയമം പാലിക്കാത്ത കമ്പനികള്‍ക്ക് കനത്തപിഴ ചുമത്തുമെന്നും മന്ത്രാലയം അറിയിച്ചു. ഒരു തൊഴിലാളിക്ക് 5000 ദിര്‍ഹം എന്ന വിധത്തിലാണ് പിഴയീടാക്കുക. രാജ്യത്ത് താപനില കൂടുമ്പോള്‍ പുറംതൊഴിലാളികളെ സംരക്ഷിക്കുകയാണ് ഈ നിര്‍ബന്ധിത നിയമത്തിന്റെ ലക്ഷ്യം. കെട്ടിടനിര്‍മാണമേഖലയിലും മറ്റ് പുറംതൊഴിലിലും ഏര്‍പ്പെടുന്ന ലക്ഷക്കണക്കിനാളുകള്‍ക്ക് ആശ്വാസകരമാക്കുന്നതാണ് നിയമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."