HOME
DETAILS
MAL
സ്വന്തം സുരക്ഷ കൂട്ടി സ്വപ്ന സുരേഷ്; രണ്ട് ബോഡി ഗാര്‍ഡുകളെ നിയമിച്ചു
backup
June 12 2022 | 10:06 AM
പാലക്കാട്: സ്വന്തം നിലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ച് സ്വപ്ന സുരേഷ്. ജീവന് ഭീഷണിയുണ്ടെന്ന് പരസ്യമായി പറഞ്ഞതിന് പിന്നാലെയാണ് രണ്ട് സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെ സ്വപ്ന നിയോഗിച്ചത്.
സ്വപ്നയ്ക്ക് സുരക്ഷ ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി നാളെയാണ് പരിഗണിക്കുന്നത്. സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.രാധാകൃഷ്ണന് അന്വേഷിക്കും. ജോയിന്റ് ഡയറക്ടര്‍ മനീഷ് ഗൊദാരയ്ക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. നേരത്തെ ഇതേ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് പി രാധാകൃഷ്ണന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."