HOME
DETAILS

ജെ.എന്‍.യുവില്‍ വിദ്യാര്‍ഥിനിയെ സഹപാഠി മാനഭംഗപ്പെടുത്തിയതായി പരാതി

  
backup
August 22 2016 | 03:08 AM

%e0%b4%9c%e0%b5%86-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥി സംഘടനയായ ഐസയുടെ (എഐഎസ്എ) പ്രവര്‍ത്തകന്‍ സഹപാഠിയെ മാനഭംഗപ്പെടുത്തിയതായി പരാതി.

28 കാരിയായ ഒന്നാം വര്‍ഷ ഗവേഷക വിദ്യാര്‍ഥിനിയാണ് സര്‍വകലാശാല കാമ്പസ് ഹോസ്റ്റലിലെ മുറിയില്‍വച്ച് പീഡനത്തിനിരയായത്. അന്‍മോള്‍ രത്തന്‍ എന്ന വിദ്യാര്‍ഥിയാണ് തന്നെ ബലാത്സംഗത്തിനിരയാക്കിയതെന്ന് വിദ്യാര്‍ഥി നോര്‍ത്ത് വസന്തകുഞ്ച് പൊലിസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഒരു സിനിമയുടെ സിഡി ആവശ്യമുണ്ടെന്നുകാട്ടി പെണ്‍കുട്ടി തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഈ സിനിമ തന്റെ പക്കലുണ്ടെന്ന് ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയ രത്തന്‍ പെണ്‍കുട്ടിയെ ഹോസ്റ്റലിലേക്ക് കൊണ്ടുപോയി. അവിടെത്തിയ പെണ്‍കുട്ടിക്ക് കുടിക്കാനായി നല്‍കിയ പാനിയത്തില്‍ മയക്കുമരുന്ന് നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. സംഭവം ആരോടും പറയരുതെന്നു ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പൊലിസിനോട് പറഞ്ഞു.


ഗുരുതരമായ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അന്‍മോള്‍ രത്തനെ ഐസ സംഘടനയില്‍നിന്നും പുറത്താക്കിയതായി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം ശേഷിക്കുന്ന ആശുപത്രികള്‍ക്ക് നേരേയും വ്യാപിപ്പിച്ച് ഇസ്‌റാഈല്‍, ഇന്ന് രാവിലെ മുതല്‍ കൊല്ലപ്പെട്ടത് 83 പേര്‍, കുട്ടികളുടെ ആശുപത്രിക്ക് നേരെ ബോംബ് വര്‍ഷിച്ചത് മൂന്ന് തവണ

International
  •  18 hours ago
No Image

വനം, വന്യജീവി ഭേദഗതി ബില്ലുകൾ ഇന്ന് സഭയിൽ; പ്രതീക്ഷയോടെ മലയോര കർഷകർ

Kerala
  •  19 hours ago
No Image

ദുബൈയില്‍ പാര്‍ക്കിന്‍ ആപ്പില്‍ രണ്ട് പുതിയ അക്കൗണ്ട് ഇനങ്ങള്‍ ഉടന്‍

uae
  •  19 hours ago
No Image

കരിപ്പൂരിൽ ഇത്തവണ ഹജ്ജ് ടെൻഡറിനില്ല; സഊദി സർവിസ് ജനുവരിയിൽ

Kerala
  •  19 hours ago
No Image

കുട്ടികൾക്ക് ആധാറില്ല; ജോലി നഷ്ടപ്പെട്ട് അധ്യാപകർ

Kerala
  •  19 hours ago
No Image

'മുസ്ലിം മുക്ത ഭാരതം സ്വപ്‌നം'; കടുത്ത വിദ്വേഷ വിഡിയോയുമായി അസം ബി.ജെ.പി; നിയമനടപടിക്ക് കോൺഗ്രസ്

National
  •  20 hours ago
No Image

ബിജെപിയുടെ 'വിരമിക്കൽ പ്രായ'മായ 75 പിന്നിട്ടിട്ടും വിരമിക്കലിനെക്കുറിച്ച് സൂചനനൽകാതെ മോദി; വിരമിക്കൽ ഓർമിപ്പിച്ച് കോൺഗ്രസ്

National
  •  20 hours ago
No Image

മഴയും, ഇടിമിന്നലും; ആറ് ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലര്‍ട്ട്

Kerala
  •  20 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 11 പേര്‍ ചികിത്സയില്‍

Kerala
  •  20 hours ago
No Image

ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്‌ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ

National
  •  a day ago